സ്വപ്നക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയ ആള്‍ പഞ്ചാബില്‍ പിടിയില്‍
അമൃത്സര്‍ സ്വദേശി സച്ചിന്‍ ദാസ് ആണ് കന്റോണ്‍മെന്റ് പോലിസിന്റെ പിടിയിലായത്
ഡല്‍ഹി ദാദാ സാഹിബ് അംബേദ്ക്കര്‍ സര്‍വകലാശാലയുടെ പേരിലാണ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി നല്‍കിയത്.ഐടി വകുപ്പിലെ ജോലിക്കാണ് സ്വപ്‌ന വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത്.ഇയാളെ തരുവനന്തപുരത്ത് എത്തിച്ച് വിശദമായി ചോദ്യം ചെയ്യും. രാജ്യത്ത് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ച് നല്‍കുന്ന വലിയൊരു ലോബി തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പോലിസിന്റെ നിഗമനം. പഞ്ചാബ്, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്താനും പോലിസ് തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച വിവരങ്ങളും സച്ചിന്‍ ദാസിനെ ചോദ്യം ചെയ്യുന്നതിലൂടെ ലഭിക്കുമെന്നാണ് പോലിസ് നിഗമനം.
യുഎഇ കോണ്‍സുലേറ്റിലെ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ ശിപാര്‍ശ പ്രകാരമാണ് ഐ ടി വകുപ്പിന് കീഴിലെ സ്‌പേസ് പാര്‍ക്കില്‍ സ്വപ്നക്ക് ജോലി ലഭിച്ചത്. മുംബൈയിലെ അംബേദ്കര്‍ സര്‍വകലാശായില്‍നിന്ന് ബി കോം ബിരുദം നേടിയതായുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് സ്വപ്ന സ്‌പേസ് പാര്‍ക്കില്‍ നിയമനം നേടിയത്.വ്യാജ സര്‍ട്ടിഫിക്കറ്റെന്ന് അറിഞ്ഞു കൊണ്ടാണ് ശിവശങ്കര്‍ തനിക്ക് ജോലി നല്‍കിയതെന്ന് സ്വപ്ന ആരോപിച്ചിരുന്നു.