ബംഗളൂരില്‍ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരേ പ്രതിഷേധിച്ച കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കു നേരെ പോലിസ് അതിക്രമം
ബെംഗളൂരു: ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ നീക്കത്തിനെതിരെ കര്‍ണാടക നിയമസഭാ മന്ദിരത്തിലേക്ക് (വിധാന്‍ സൗദ) മാര്‍ച്ച് നടത്തിയ കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കു നേരെ പോലിസ് അതിക്രമം. പോലിസ് ലാത്തി ചാര്‍ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
മാര്‍ച്ചിന് നേരെ അകാരണമായി പോലിസ് ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് കാംപസ് ഫ്രണ്ട് നേതാക്കള്‍ ആരോപിച്ചു. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ പോലിസ് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു.
പോലിസ് അതിക്രമത്തെ കാംപസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി അശ് വാന്‍ സാദിഖ് അപലപിച്ചു.
വിദ്യാര്‍ത്ഥി മാര്‍ച്ചിനെതിരേ മര്‍ദ്ദനമഴിച്ചുവിട്ടതില്‍ പ്രതിഷേധവുമായി മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി. കര്‍ണാടക കോണ്‍ഗ്രസ് കമ്മിറ്റി ചെയര്‍മാന്‍ ഡി കെ ശിവകുമാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയര്‍പ്പിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു.