കൊച്ചി: ഓടിക്കൊണ്ടിരിക്കെ തീവണ്ടിയില്‍ യുവതിയെ ആക്രമിച്ചയാളുടെ ചിത്രം പുറത്തുവിട്ട് പോലിസ്. നൂറനാട് വില്ലേജില്‍ മുപ്പള്ളിക്കരയില്‍ കരിമാങ്കാവ് ശിവക്ഷേത്രത്തിനു സമീപം ഉലവക്കാട് തുളസി ഭവനത്തില്‍ മാങ്കൂട്ടത്തില്‍ തെക്കേതില്‍ ബാബുക്കുട്ടന്‍ എന്ന ശശി(25)യാണ് പ്രതി. ഇയാളെ കണ്ടെത്താന്‍ സഹായിക്കണമെന്നും വിവരം കോട്ടയം, എറണാകുളം റെയില്‍വേ പോലിസിനെ അറിയിക്കണമെന്നും പോലിസ് അറിയിച്ചു. പ്രതിയെ കണ്ടെത്താന്‍ പോലിസ് ഊര്‍ജ്ജിതമായി തിരിച്ചില്‍ നടത്തുന്നുണ്ട്. നേരത്തെ പല കേസുകളിലും ഇയാള്‍ പ്രതിയായിരുന്നു. ഒരു കണ്ണിന് കാഴ്ച ശക്തിയില്ലാത്തയാളാണെന്ന് യുവതി നേരത്തേ സൂചന നല്‍കിയിരുന്നു. ഇതനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ആക്രമണത്തില്‍ നിന്നു രക്ഷപ്പെടാനായി തീവണ്ടിയില്‍ നിന്നു ചാടിയ യുവതി ഗുരുതരമായി പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. യുവതിയുടെ തലയുടെ പിന്‍ഭാഗത്താണ് പരിക്കേറ്റതിനാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ട്രെയിന്‍ നമ്പര്‍ 06328 ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ മുളന്തൂരുത്തിക്കും പിറവം റോഡ് റെയില്‍വേ സ്റ്റേഷനുകള്‍ക്കുമിടയിലാണ് ഇന്ന് രാവിലെ മുളന്തുരുത്തി സ്വദേശിനിക്കു നേരെ ആക്രമണം നടന്നത്. ചെങ്ങന്നൂരില്‍ വിദ്യാഭ്യാസ സ്ഥാപനത്തിലെ ജീവനക്കാരിയായ ഇവര്‍ പുനലൂര്‍ പാസഞ്ചറിലെ സ്ഥിരം യാത്രക്കാരിയാണ്. മുളംതുരുത്തി എത്തിയതോടെ ട്രെയിന്‍ കംപാര്‍ട്ടമെന്റിലേക്ക് കയറിയ പ്രതി രണ്ട് വാതിലുകളും അടച്ചു. സ്‌ക്രൂ ഡ്രൈവര്‍ കൊണ്ട് ഭീഷണിപ്പെടുത്തി മാലയും വളയും കൈക്കലാക്കിയ ശേഷം യുവതിക്ക് നേരെ കൈയേറ്റ ശ്രമം തുടങ്ങിയതോടെയാണ് യുവതി ട്രെയിനില്‍ നിന്ന് ചാടിയത്. പ്രതി ആദ്യം വളയും മാലയും ഊരി നല്‍കാന്‍ അവശ്യപ്പെട്ടെന്ന് പരുക്കേര്‌റ യുവതി മൊഴി നല്‍കി. മാല പൊട്ടിച്ചെടുത്തെന്നും മൊബൈല്‍ ഫോണ്‍ വലിച്ചെറിഞ്ഞെന്നും യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു.
ചാടുന്നതിനിടയില്‍ അല്‍പന നേരം തീവണ്ടിയുടെ ജനലില്‍ പിടിച്ചു യുവതി തുങ്ങിക്കിിടന്നെങ്കിലും പിന്നീട് ഇവര്‍ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു. ഇതുകണ്ട സമീപ വാസി ഓടിയെത്തി. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഫോണില്‍ നിന്നും ഭര്‍ത്താവിനെ വിളിച്ച് യുവതി വിവരം ധരിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. തീവണ്ടിയില്‍ സ്ഥിരമായി കറങ്ങി നടന്ന് അക്രമം നടത്തുന്ന ചിലരുടെ ഫോട്ടോ പോലിസ് കാണിച്ചതില്‍ നിന്നാണ് യുവതി അക്രമിയെ തിരിച്ചറിഞ്ഞത്.
Police have released a picture of the man who attacked a young woman in train