തൃശൂര്‍ എഞ്ചിനീയറിങ് കോളജില്‍ പോലിസ് അതിക്രമം: എസ്ഫ്ഐ യൂനിറ്റ് പ്രതിഷേധം സംഘടിപ്പിച്ചു
തൃശൂര്‍: തൃശൂര്‍ ഗവണ്മെന്റ് എഞ്ചിനീയറിങ് കോളജ് കാംപസില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ പോലിസ് അതിക്രമം നടത്തിയതിനെതിരേ എസ്ഫ്ഐ യൂനിറ്റിന്റെ നേതൃത്വത്തില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം സംഘടിപ്പിച്ചു. രാത്രിയില്‍ ഹോസ്റ്റലിലേക്ക് മടങ്ങുന്ന പെണ്‍കുട്ടികളെ പിന്തുടര്‍ന്നയാളെ പിടിച്ചുവച്ച് പോലിസിനെ വിളിച്ചുവരുത്തിയ വിദ്യാര്‍ത്ഥികളോട് പോലിസ് അപമര്യാദയായി പെരുമാറിയെന്നും ലാത്തിച്ചാര്‍ജ് ചെയ്തെന്നുമാണ് പരാതി. പോലിസുകാര്‍ വാഹനങ്ങള്‍ നശിപ്പിച്ചതായും പരാതിയുണ്ട്.
ഇത് ആദ്യമല്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ഇതിനു മുമ്പും വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലോക്കല്‍ പോലിസില്‍ നിന്നും തൊട്ടടുത്ത പോലിസ് അക്കാദമിയിലുള്ളവരില്നിന്നും മോശം അനുഭവമുണ്ടായിട്ടുണ്ട്. കോളജ് അധികൃതരാകട്ടെ വിദ്യാര്‍ത്ഥികള്‍ നല്കിയ പരാതിയുടെ നേര്‍ക്ക് മൗനംപാലിക്കുകയും ചെയ്യുന്നു.
കോളജ് കാംപസില്‍ നടന്ന പ്രതിഷേധം നിരവധി പേര് പങ്കെടുത്തു. ചടങ്ങില്‍ ആല്ബിന് അഭിസംബോധന ചെയ്തു സംസാരിച്ചു. അഞ്ജന സ്വാഗതം പറഞ്ഞു.