മുബൈയില്‍ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും അനധികൃതമായി മൂന്നാം ഡോസ് വാക്‌സിന്‍ നേടുന്നു

Update: 2021-09-17 13:29 GMT

മുംബൈ: കൊവിഡ് പ്രതിരോധത്തില്‍ രണ്ട് ഡോസ് വാക്‌സിനാണ് സര്‍ക്കാര്‍ നിശ്ചയിച്ചതെങ്കിലും രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും മൂന്നാം ഡോസ് വാക്‌സിന്‍ സ്വീകരിക്കുന്നതായി റിപോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതു സംബന്ധിച്ച് വാര്‍ത്ത നല്‍കിയത്. കൊവിന്‍ പോര്‍ട്ടലില്‍ റജിസ്ട്രര്‍ ചെയ്യാതെയും, ഫോണ്‍ നമ്പര്‍ മാറ്റിയും വിവിധ ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് ഈ മൂന്നാം ഡോസ് വിതരണം.


ആന്റി ബോഡി നില പരിശോധിച്ച ശേഷമാണ് വാക്‌സിന്‍ മൂന്നാം ഡോസ് എടുക്കുന്നത്. ഇന്ത്യയിലെ വാക്‌സിനേഷന്‍ പദ്ധതിയില്‍ ഇതുവരെ മൂന്നാം ഡോസ് എന്നത് തീരുമാനമായിട്ടില്ല. മാത്രവുമല്ല ഒന്നാം ഡോസ് നല്‍കുന്നത് തന്നെ രാജ്യത്ത് പുരോഗമിക്കുകയാണ്. ഈ ഘട്ടത്തില്‍ രഹസ്യമായി മൂന്നാം ഡോസ് വാക്‌സിന്‍ സ്വീകരിക്കുന്നത് തന്നെ അനധികൃതമാണ്. അതേ സമയം ആരോഗ്യ രംഗത്ത് ബൂസ്റ്റര്‍ ഡോസ് വേണോ എന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്. മൂന്നാം ഡോസ് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് ആരോഗ്യ വിദഗ്ധര്‍ക്കുള്ളത്.




Tags:    

Similar News