മുന്‍കൂട്ടി രജിസ്‌ട്രേഷന്‍ ഇല്ലാതെ രാത്രി 11 വരെ വാക്‌സിന്‍;സ്വകാര്യ ആശുപത്രികളുമായി കൈകോര്‍ത്ത് എറണാകുളം ജില്ലാ ഭരണകൂടം
മുന്‍കുട്ടി രജിസ്‌ട്രേഷന്‍ ഇല്ലാതെയും ഇവിടെ വാക്‌സിന്‍ ലഭ്യമാകും.ഓണാഘോഷവും ആളുകളുടെ കുടിച്ചേരലും കൊവിഡ് വ്യാപനത്തിന് കാരണമാകാതിരിക്കാന്‍ വാക്‌സിനേഷന്‍ നടപടി വേഗത്തിലാക്കാനാണ് സ്വകാര്യ ആശുപത്രികളുമായി ചേര്‍ന്ന് ഈ നടപടി എന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു
കൊച്ചി: എറണാകുളം ജില്ലയിലെ വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ സ്വകാര്യ ആശുപത്രികളിലെ വാക്‌സിനേഷന്‍ സമയം രാത്രി 11 വരെയാക്കുന്നു. മുന്‍കുട്ടി രജിസ്‌ട്രേഷന്‍ ഇല്ലാതെയും ഇവിടെ വാക്‌സിന്‍ ലഭ്യമാകും.ഓണാഘോഷവും ആളുകളുടെ കുടിച്ചേരലും കൊവിഡ് വ്യാപനത്തിന് കാരണമാകാതിരിക്കാന്‍ വാക്‌സിനേഷന്‍ നടപടി വേഗത്തിലാക്കാനാണ് സ്വകാര്യ ആശുപത്രികളുമായി ചേര്‍ന്ന് ഈ നടപടി എന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു.സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ക്ക് ഒപ്പം സ്വകാര്യ ആശുപത്രികളിലെ വാക്‌സിന്‍ സൗകര്യവും ഉപയോഗിച്ച് പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യം.
ഇതിന്റെ ഭാഗമായി ജില്ലയിലെ സ്വകാര്യ ആശുപത്രി മേധാവികളുടെ യോഗം ഇന്ന് വിളിച്ചു ചേര്‍ത്ത് പ്രത്യേക കര്‍മ പരിപാടിക്ക് രൂപം നല്‍കി, ഇപ്പോള്‍ 3.85 ലക്ഷം ഡോസ് കൊവിഷീല്‍ ഡും, 5919 ഡോസ് കോവാക്‌സീനും, 359 ഡോസ് സ്പുട്‌നിക് വാക്‌സിനും ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളിലായി ലഭ്യമാണ്.സ്വകാര്യ ആശുപത്രകള്‍ രാത്രി 11 മണി വരെ വാക്‌സിനേഷന് സൗകര്യം നല്‍കും. മന്‍കുട്ടി രജിസ്‌ട്രേഷന്‍ ഇല്ലാതെ തന്നെ ഇവിടങ്ങളില്‍ നിന്ന് വാക്‌സിന്‍ സ്വീകരിക്കാം. പകല്‍ സമയങ്ങളില്‍ വിവിധ ജോലികളില്‍ വ്യാപൃതരായവര്‍ക്കും രാത്രി 11 മണിവരെയുള്ള സമയം ഗുണകരമാകും. പദ്ധതിയില്‍ പങ്കാളികളാക്കുന്ന വിവിധ ആശുപത്രികള്‍ തങ്ങളുടെ കൈവശമുള്ള വാക്‌സിനുകളുടെ വിശദാംശങ്ങള്‍ പങ്കുവയ്ക്കും.ആളുകള്‍ക്ക് ഏറ്റവും സൗകര്യപ്രദമായ രീതിയില്‍ വാക്‌സിന്‍ എടുക്കാനായി മൊബെല്‍ യൂനിറ്റ് സജ്ജമാക്കാനും പ്രത്യേക ക്യാംപുകള്‍ സംഘടിപ്പിക്കാനും ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്ത സ്വകാര്യ ആശുപത്രി മേധാവികളുടെ യോഗം തീരുമാനിച്ചു
ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ നിലവിലെ വാക്‌സിനേഷന്‍ സമയത്തിനു പുറമെ വൈകീട്ട് 5 മണി മുതല്‍ രാത്രി 11 മണി വരെയാണ് വാക്‌സിനേഷനു പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയത്. ആഗസ്റ്റ് 20 മുതല്‍ 23 വരെയാണ് പ്രത്യേക സൗകര്യമുണ്ടാവുക. സര്‍ക്കാര്‍ നിശ്ചയിച്ച 780 രൂപ നിരക്കില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെ തന്നെ വാക്‌സിനേഷന്‍ സ്വീകരിക്കാം. 18 വയസ്സിനു മുകളില്‍ വാക്‌സിന്‍ ലഭ്യമാകാത്ത ആളുകള്‍ക്കും രണ്ടാമത്തെ ഡോസ് വാക്‌സിന്‍ എടുക്കാന്‍ സമയമായവര്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം.
പ്രത്യേക വാക്‌സിനേഷന്‍ സൗകര്യം ഒരുക്കിയിട്ടുള്ള ആശുപത്രികളും ഫോണ്‍ നമ്പരും,
*പി.എസ് മിഷന്‍ ആശുപത്രി, മരട് 9747486817
*ചൈതന്യ ആശുപത്രി, നോര്‍ത്ത് പറവൂര്‍0484 2442121, 2441428
*ലക്ഷ്മി ആശുപത്രി,എറണാകുളം 0484 2771100
*സെന്റ് ജോസഫ് ആശുപത്രി, ധര്‍മഗിരി, കോതമംഗലം 7356200131
*അമൃത ആശുപത്രി, എറണാകുളം 7012530225
*എം.എ.ജെ ആശുപത്രി, ഇടപ്പള്ളി 0484 2825777
*ശ്രീ സുധീന്ദ്ര മെഡിക്കല്‍ മിഷന്‍0484 4077400
*ഭാരത് റൂറല്‍ ആശുപത്രി 7561808660
*സിറ്റി ഹോസ്പിറ്റല്‍ എറണാകുളം 813786262
*ഫ്യൂച്ചറീസ് ആശുപത്രി, ഇടപ്പള്ളി 8592006500
*നിര്‍മല ആശുപത്രി,, മൂവാറ്റുപുഴ 0485 2835343
*അപ്പോളോ അഡ്‌ലക്‌സ്, കറുകുറ്റി 9895517800
*സബൈന്‍ ആശുപത്രി,മൂവാറ്റുപുഴ 9947088777
*കിന്‍ഡര്‍ആശുപത്രി, പത്തടിപ്പാലം 7306701374
*ബി& ബി മെമ്മോറിയല്‍ ആശുപത്രി,തൃക്കാക്കര 0484 2830800, 9072647609
*കാരിസ് ആശുപത്രി, മൂവാറ്റുപുഴ 0485 212399, 9497860697