പൂന്തുറ സിറാജിനെ പിഡിപിയില്‍ നിന്ന് പുറത്താക്കി; ഐഎന്‍എല്‍ സ്ഥാനാര്‍ഥിയാവും
സംഘടനാ പ്രവര്‍ത്തന രംഗത്ത് നിര്‍ജ്ജീവമായിരിക്കുകയും കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മറ്റൊരു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചതായി വിവരം ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടിയെന്ന് ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി ബാംഗ്‌ളൂരില്‍ നിന്ന് അറിയിച്ചു.
തിരുവനന്തപുരം: മുന്‍ വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജിനെ പിഡിപിയില്‍ നിന്ന് പുറത്താക്കി. സംഘടനാ പ്രവര്‍ത്തന രംഗത്ത് നിര്‍ജ്ജീവമായിരിക്കുകയും കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മറ്റൊരു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചതായി വിവരം ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടിയെന്ന് ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി ബാംഗ്‌ളൂരില്‍ നിന്ന് അറിയിച്ചു.
പൂന്തുറ സിറാജ് ഐഎന്‍എല്ലില്‍ ചേരാന്‍ തീരുമാനിച്ചതായാണ് സൂചന. തിരുവനന്തപുരം കോര്‍പറേഷനിലെ പൂന്തുറ മാണിക്യവിളാകം ഡിവിഷനില്‍ അദ്ദേഹം സ്ഥാനാര്‍ഥിയാവും. മൂന്ന് തവണ പിഡിപി ടിക്കറ്റില്‍ മാണിക്യ വിളാകത്ത് നിന്നും സിറാജ് വിജയിച്ചിട്ടുണ്ട്. നിലവില്‍ ഐഎന്‍എല്ലിന്റെ സിറ്റിങ് സീറ്റാണ്.
കഴിഞ്ഞ സംഘടനാ തിരഞ്ഞെടുപ്പ് വേളയില്‍ പൂന്തുറ സിറാജ് സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടാതെ വരികയും പൗരത്വ പ്രക്ഷോഭത്തിലും മഅ്ദനിയുടെ നീതിക്ക് വേണ്ടി നടന്ന പ്രതിഷേധങ്ങളില്‍ ഉള്‍പ്പെടെ പാര്‍ട്ടി പരിപാടികളില്‍ സഹകരിക്കാതിരിക്കുകയും സംഘടനാപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാതിരിക്കുകയും ചെയ്തതായി പിഡിപി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. 25 വര്‍ഷത്തോളമായുള്ള സംഘടനാബന്ധം ഉപേക്ഷിച്ച് കേവലം ഒരു കോര്‍പ്പറേഷന്‍ സീറ്റിന് വേണ്ടി മറ്റൊരു പ്രസ്ഥാനത്തിന്റെ ഭാഗമാകാനുള്ള തീരുമാനം രാഷ്ട്രീയ ധാര്‍മികതയ്ക്ക് നിരക്കാത്തതും വഞ്ചനയുമാണെന്ന് പാര്‍ട്ടി കേന്ദ്രകമ്മിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.