ലൈംഗികചൂഷണം: മുന്‍ കര്‍ദിനാളിനെ വൈദികവൃത്തിയില്‍ നിന്ന് പുറത്താക്കി
അമ്പതുവര്‍ഷം മുമ്പാണ് നടപടിക്ക് ആസ്പദമായ സംഭവം നടന്നത്.
വത്തിക്കാന്‍ സിറ്റി: കൗമാരക്കാരനെ ലൈംഗികമായി ചൂഷണം ചെയ്ത മുന്‍ കര്‍ദിനാളിനെ വൈദികവൃത്തിയില്‍നിന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പുറത്താക്കി. മുന്‍ റോമന്‍ കാത്തലിക് ആര്‍ച്ച് ബിഷപ്പായിരുന്ന 88കാരന്‍ തിയോഡോര്‍ മക്കാരിക്കിനെയാണ് തിരുവസ്ത്രം തിരിച്ചെടുത്ത് വൈദികവൃത്തിയില്‍നിന്ന് മാര്‍പ്പാപ്പ പുറത്താക്കിയത്.
അമ്പതുവര്‍ഷം മുമ്പാണ് നടപടിക്ക് ആസ്പദമായ സംഭവം നടന്നത്. മക്കാരിക്ക് കുറ്റക്കാരനെന്ന് ചര്‍ച്ച് കോടതി ജനുവരിയില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് മാര്‍പ്പാപ്പയുടെ നടപടി.ലൈംഗികചൂഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവസ്ത്രം തിരിച്ചെടുക്കപ്പെടുന്ന ആദ്യ കര്‍ദിനാളാണ് മക്കാരിക്ക്.