ഗൊരഖ്പൂര്‍: ഉത്തര്‍പ്രദേശില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. ബസ്തി റയില്‍വേ സ്റ്റേഷനില്‍ നിന്ന് മുഹമ്മദ് റാഷിദിനെയാണ് കസ്റ്റഡിയിലെടുത്തത്. പോപുലര്‍ ഫ്രണ്ടിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനുവേണ്ടി മുംബൈയില്‍ നിന്ന് ലഖ്നോവിലേക്ക് പോവുന്നതിനിടയിലാണ് ബസ്തി ജില്ലയിലെ റയില്‍വേ സ്റ്റേഷനില്‍ നിന്ന് റാഷിദിനെ അറസ്റ്റ് ചെയ്തതെന്ന് പോലിസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
റാഷിദ് പോപുലര്‍ ഫ്രണ്ടിന്റെ കമാന്‍ഡറാണെന്ന് പോലിസിന്റെ ആരോപണം. റാഷിന്റെ ആധാര്കാഡും പാന്‍കാര്‍ഡും മൊബൈല്‍ ഫോണും പോലിസ് കസ്റ്റഡിയിലെടുത്തു.