പോപുലര്‍ ഫ്രണ്ട് നിരോധനം: ഓഫിസുകള്‍ മുദ്രവച്ച് പൂട്ടിത്തുടങ്ങി

Update: 2022-09-30 06:37 GMT

കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ ഓഫിസുകള്‍ മുദ്രവച്ച് പൂട്ടിത്തുടങ്ങി. കോഴിക്കോട് റൂറല്‍ ജില്ലയില്‍ വടകര, തണ്ണീര്‍ പന്തല്‍, നാദാപുരം, കുറ്റിയാടി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസുകളാണ് പോലിസ് സീല്‍ ചെയ്തത്. ചാരിറ്റബിള്‍ ട്രസ്റ്റുകളുടെ പേരിലുള്ള ഓഫിസുകളിലാണ് പോലിസ് നോട്ടീസ് പതിച്ചത്. വടകരയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി എം മനോജും സംഘവുമാണ് പരിശോധന നടത്തിയത്.

സീല്‍ ചെയ്യുന്നതിനു മുന്നോടിയായാണ് ഇവിടെ നോട്ടീസ് പതിച്ചത്. നാദാപുരത്ത് പ്രതീക്ഷ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫിസും സീല്‍ ചെയ്തു. നാദാപുരം ഡിവൈഎസ്പി വി വി ലതീഷിന്റെ നേതൃത്വത്തിലാണ് നടപടി. തണ്ണീര്‍പന്തലിലെ കരുണ ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫിസിലും പോലിസ് നോട്ടീസ് പതിച്ചിട്ടുണ്ട്. മീഞ്ചന്തയിലെ പോപുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഓഫിസ് സീല്‍ ചെയ്യുന്നതിന് മുന്നോടിയായി പോലിസ് നോട്ടിസ് പതിച്ചു. സീല്‍ ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Tags:    

Similar News