തിരൂര്‍: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശവ്യാപകമായി സംഘടിപ്പിക്കുന്ന 'ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള രാഷ്ട്രം' എന്ന കാംപയിന്റെ ഭാഗമായി തിരൂര്‍ ഏരിയാ കമ്മറ്റി കൂട്ടയോട്ടവും വ്യായാമ പരിശീലനവും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. കൂട്ടയോട്ടം പൂങ്ങോട്ടുകുളത്ത് തിരൂര്‍ ഏരിയാ പ്രസിഡന്റ് നജീബ് തിരൂര്‍ ഫഌഗ് ഓഫ് ചെയ്തു. പൂങ്ങോട്ടുകുളത്തു നിന്നാരംഭിച്ച കൂട്ടയോട്ടം താഴേപാലം മുന്‍സിപ്പല്‍ സ്‌റ്റേഡിയം പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് ഡോ. ഹുസയ്ന്‍ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് അവതരിപ്പിച്ചു. ആരോഗ്യമുള്ള ജനതയുണ്ടാവുമ്പോള്‍ മാത്രമേ ആരോഗ്യമുള്ള രാഷ്ട്രം ഉണ്ടാവുകയുള്ളൂവെന്നും നമ്മുടെ ശരീരവും മനസ്സും എപ്പോഴും ആരോഗ്യപരമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദിവസവും ഏറ്റവും കുറഞ്ഞത് 20 മിനുട്ടെങ്കിലും വ്യായാമം ചെയ്യാന്‍ ശ്രമിക്കണം.
അതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. മാസത്തില്‍ ഒരു തവണയോ അല്ലെങ്കില്‍ ഡോക്ടര്‍ നിര്‍ദേശിക്കുമ്പോള്‍ മാത്രമായോ ചെയ്യുന്ന രീതിയാണ് കണ്ടുവരുന്നത്. ഇതില്‍ നിന്നു നമ്മള്‍ സമൂഹത്തെ ബോധവല്‍ക്കരിക്കണം. എങ്കില്‍ മാത്രമേ ആരോഗ്യമുള്ള ജനതയെ ഉണ്ടാക്കിയെടുക്കാന്‍ കഴിയുകയുള്ളൂ. ജീവിത ശൈലീ രോഗങ്ങള്‍ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ സ്ഥിരവ്യായാമം കൊണ്ട് സാധ്യമാകുമെന്നും ഡോ. ഹുസയ്ന്‍ പറഞ്ഞു. ഹംസ തിരൂര്‍, നജീബ് തിരൂര്‍, അശ്‌റഫ് തിരൂര്‍, യഹിയ അന്നാര സംസാരിച്ചു.
Popular Front conducted a health awareness class and group run