പോപുലര്‍ ഫ്രണ്ട് ഡേ: സ്വാഗതസംഘം രൂപീകരിച്ചു
ഫെബ്രുവരി 17ന് വൈകീട്ട് 4.30ന് തൂക്കുപാലം ടൗണിലാണ് യൂണിറ്റി മാര്‍ച്ച് നടക്കുക.
തൂക്കുപാലം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രൂപീകരണ ദിനമായ ഫെബ്രുവരി 17ന് ദേശവ്യാപകമായി സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി ഇടുക്കി ജില്ലയില്‍ യൂനിറ്റി മാര്‍ച്ചിന്റെയും ബഹുജന റാലിയുടെയും മുന്നോടിയായുള്ള സ്വാഗതസംഘം രൂപീകരിച്ചു. ഫെബ്രുവരി 17ന് വൈകീട്ട് 4.30ന് തൂക്കുപാലം ടൗണിലാണ് യൂണിറ്റി മാര്‍ച്ച് നടക്കുക.
വെറുപ്പിന്റെ വക്താക്കളായ ആര്‍എസ്എസ് നിയന്ത്രിക്കുന്ന ഹിന്ദുത്വ വാദികള്‍ രാജ്യം ഭരിക്കുകയും രാജ്യം ചരിത്രത്തിലെ ഏറ്റവും കടുത്ത വെല്ലുവിളികളിലൂടെ കടന്നു പോയി കൊണ്ടിരിക്കുകയും ചെയ്യുകയാണ്. ജനാധിപത്യം അപ്പാടെ ഫാഷിസമാകുന്ന സര്‍വനാശത്തിലേക്കാണ് ഇന്ത്യ എത്തിയിട്ടുള്ളത്. നമ്മുടെ മൗനം ഫാഷിസത്തിന് വേഗത കൂട്ടുകയാണ് ചെയ്യുക. എന്നാല്‍ നമ്മുടെ പ്രതിഷേധം ഫാഷിസത്തെ പ്രതിസന്ധിയിലാക്കും.
ഈ സാഹചര്യത്തില്‍ ഇരകളാക്കപ്പെടുന്നവര്‍ക്ക് ചെറുത്തുനില്‍പ്പിനായും അതിജീവനത്തിനായും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണ്. അതുകൊണ്ടുതന്നെ പോപുലര്‍ ഫ്രണ്ടിന്റെ ജനപിന്തുണ ഏറിവരുന്ന സാഹചര്യമാണുള്ളത്. സ്വാഗതസംഘം ജനറല്‍ കണ്‍വീനറായി അബ്ദുല്‍ മജീദിനെയും കണ്‍വീനറായി എം കെ ബഷീറിനെയും വിവിധ വകുപ്പുകളുടെ ഇന്‍ചാര്‍ജുമാരായി റഷീദ് ഖാസിമി, ഷാനവാസ് ബക്കര്‍, യൂനസ്, ഷറഫുദ്ധീന്‍, സലാഹുദ്ധീന്‍, അഫ്‌സല്‍ എന്നിവരെയും തിരഞ്ഞെടുത്തു.