പോപുലര്‍ ഫ്രണ്ട് വേട്ട: പിണറായി പോലിസിന്റെ നടപടികള്‍ പക്ഷപാതപരം- ഫ്രറ്റേണിറ്റി മൂവ്‌മെന്റ്
കോഴിക്കോട്: വിവാദ മുദ്രാവാക്യത്തിന്റെ പേരില്‍ ആലപ്പുഴയില്‍ കഴിഞ്ഞ ദിവസങ്ങളിലായി പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകെരയും അവരുടെ കുടുംബങ്ങെളയും അന്യായമായി അറസ്റ്റുചെയ്യുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്ന പിണറായി പോലിസിന്റെ നടപടികള്‍ പ്രതിഷേധാര്‍ഹമാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി ഷഹിന്‍ ശിഹാബ്. ആര്‍എസ്എസ് താല്‍പ്പര്യം സംരക്ഷിക്കുന്ന പക്ഷപാതപരമായ ഈ പോലിസ് നടപടി അങ്ങേയറ്റം അനീതിയാണ്.
കേരളീയ സമൂഹത്തില്‍ സമീപകാലത്തുണ്ടായ വിവാദ പരാമര്‍ശങ്ങളിലും രാഷ്ട്രീയ കൊലപാതകങ്ങളിലും പ്രതികള്‍ ആവുന്നവര്‍ക്കിടയില്‍ പക്ഷപാതപരമായ നടപടികളാണ് പോലിസ് സ്വീകരിക്കുന്നത്. മുസ്‌ലിം വിദ്വേഷ പ്രാചരണങ്ങളോടും വംശീയ അതിക്രമങ്ങളോടും പോലിസ് കാണിക്കുന്ന നിഷ്‌ക്രിയത്വം സമൂഹത്തില്‍ രണ്ടുതരം നീതി നിലനില്‍ക്കുന്നുവെന്ന പ്രതീതിയാണ് സൃഷ്ടിക്കുന്നത്. ഇടതുപക്ഷ സര്‍ക്കാരിന്റെ നീതിരഹിതമായ പോലിസ് വേട്ടയ്‌ക്കെതിരേ പ്രതിഷേധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.