പോപുലര്‍ഫ്രണ്ട് കല്‍പകഞ്ചേരി ഏരിയാ പ്രസിഡന്റ് നിര്യാതനായി
കൊവിഡാനന്തര രോഗങ്ങളെതുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ന്യൂമോണിയയെ തുടര്‍ന്നാണ് അന്ത്യം.
പുത്തനത്താണി: പോപുലര്‍ ഫ്രണ്ട് കല്‍പകഞ്ചേരി ഏരിയാ പ്രസിഡന്റും പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ എന്റര്‍ നിറ്റി മിനി സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയുമായ കുറുക്കോള്‍ നീലിയാട്ടില്‍ ഹൗസില്‍ മുഹമ്മദ് അസ്ലം (43) നിര്യാതനായി. കൊവിഡാനന്തര രോഗങ്ങളെതുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ന്യൂമോണിയയെ തുടര്‍ന്നാണ് അന്ത്യം.
ഭാര്യ: ഫാത്തിമ. മക്കള്‍: മുഹമ്മദ് സഹീദ്, മുഹമ്മദ് ശാമില്‍, റാനിയ ജന്ന.
പരേതനായ ഹംസ ഖദീജ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: മുഹമ്മദ് അന്‍വര്‍, അബ്ദുര്‍റഹിം, അബ്ദുള്‍ ജലീല്‍, ഹൈറുന്നിസ. നേരത്തേ ഒമാന്‍, അല്‍ ഐന്‍ എന്നിവിടങ്ങളില്‍ പ്രവാസിയായിരുന്ന മുഹമ്മദ് അസ്ലം അടുത്തിടെയാണ് നാട്ടില്‍ സ്ഥിരതാമസമാക്കിയത്. മയ്യിത്ത് പൊന്‍മുണ്ടും പാറമ്മല്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കും.