പോപുലര്‍ ഫ്രണ്ട് മാധ്യമ ശില്പശാല സംഘടിപ്പിച്ചു
ശില്പശാലയുടെ ഉദ്ഘാടനം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു
കണ്ണൂര്‍: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ സോണിന് കീഴിലുള്ള ജില്ലാ, ഡിവിഷന് നേതൃത്വങ്ങള്‍ക്കായി മാധ്യമ ശില്പശാല സംഘടിപ്പിച്ചു. കണ്ണൂര്‍ എന്‍എന്‍എസ് ഓഡിറ്റോറിയത്തില്‍ നടന്ന ശില്പശാലയുടെ ഉദ്ഘാടനം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു. കണ്ണൂര്‍ സോണല്‍ പ്രസിഡന്റ് എം വി റഷീദ് അധ്യക്ഷത വഹിച്ചു. വിഷ്വല്‍ മീഡിയ,പ്രിന്റ് മീഡിയ,ഫോട്ടോ ജേണലിസം,ഓണ്‍ലൈന്‍ ജേണലിസം,പബ്ലിക് റിലേഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രമുഖര്‍ ക്ലാസ്സുകള്‍ നയിച്ചു.
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറിമാരായ എസ് നിസാര്‍,സി എ റഊഫ്,സംസ്ഥാന സമിതിയംഗം സി കെ റാഷിദ്, കണ്ണൂര്‍ സോണല്‍ സെക്രട്ടറി കെ പി അഷ്റഫ്, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എ പി മഹമൂദ്, കാസര്‍കോഡ് ജില്ലാ പ്രസിഡന്റ് സി ടി സുലൈമാന്‍,സോഷ്യല്‍ മീഡിയ ഇന്‍ചാര്‍ജ് ഷഫീഖ്, മീഡിയ കോഡിനേറ്റര്‍ എച്ച് സുധീര്‍ വിവിധ സെക്ഷനുകള്‍ക്ക് നേതൃത്വം നല്കി. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളാണ് വര്‍ക്ക്ഷോപ്പില്‍ പങ്കെടുത്തത്.