പോപുലര്‍ ഫ്രണ്ട് മുസ് ലിംകളുടെ പ്രതിരോധപ്രസ്ഥാനം; ഭീകരസംഘടനയായി ചിത്രീകരിക്കുന്നതിനെതിരേ ബിഹാര്‍ ആര്‍ജെഡി അധ്യക്ഷന്‍
പട്‌ന: പോപുലര്‍ ഫ്രണ്ടിനെ ദേശവിരുദ്ധ-ഭീകരസംഘടനയായി ചിത്രീകരിക്കുന്നതിനെതിരേ ലാലു പ്രസാദിന്റെ പാര്‍ട്ടിയായ ആര്‍ജെഡിയുടെ ബീഹാര്‍ സംസ്ഥാന അധ്യക്ഷന്‍ ജഗദാനന്ദ് സിങ്. പോപുലര്‍ ഫ്രണ്ട് ആര്‍എസ്എസ്സിനെ പ്രതിരോധിക്കുന്നതിനുള്ള പ്രസ്ഥാനമാണെന്നും ആര്‍എസ്എസ്സിന്റെ വളര്‍ച്ചയുണ്ടാക്കിയ ഭീതിയാണ് അതിന്റെ രൂപീകരണത്തിനു കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
ഏതാനും ദിവസം മുമ്പ് പട്‌ന പോലിസ് മേധാവി എം എസ് ദില്ലനും സമാനമായ അഭിപ്രായം പറഞ്ഞിരുന്നു.
''പോപുലര്‍ ഫ്രണ്ട് ആര്‍എസ്എസ്സിനെപ്പോലെയാണ്. അവര്‍ സമുദായത്തെ സേവിക്കാന്‍ ആഗ്രഹിക്കുന്നു. അവരെ എന്തിനാണ് ദേശവിരുദ്ധരാക്കുന്നത്? പാകിസ്താന്‍ ഏജന്റുമാരെ രാജ്യത്ത് അറസ്റ്റുചെയ്തപ്പോഴൊക്കെ അവര്‍ ഹിന്ദുക്കളോ ആര്‍എസ്എസ്സുകാരോ ആയിരുന്നു- അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ആര്‍എസ്എസ്സിന്റെ ശക്തി വര്‍ധിക്കുന്നതുകണ്ട ഭയത്താല്‍ സമുദായം സമാനമായ ശൈലിയില്‍ ഒരു സംഘടന രൂപീകരിച്ചു. നിങ്ങളവരെ ഭീകരും ദേശവിരുദ്ധരുമെന്ന് വിളിക്കുന്നു. ഭീകരവാദികളായി മുദ്രകുത്തുന്നു. ബന്ധുക്കളോട് സംസാരിക്കുന്നത് രാജ്യദ്രോഹമാണോ?- അദ്ദേഹം ചോദിച്ചു.
ആര്‍ജെഡി അധ്യക്ഷന്റെ അഭിപ്രായത്തിനെതിരേ ബിജെപി രംഗത്തുവന്നിട്ടുണ്ട്.