പ്രക്ഷോഭകര്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കുക; പോപുലര്‍ ഫ്രണ്ട് പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നു
തിരുവനന്തപുരം: ഡല്‍ഹി, യുപി എന്നിവിടങ്ങളില്‍ സിഎഎ വിരുദ്ധ പ്രക്ഷേഭകര്‍ക്ക് നേരെ നടക്കുന്ന പോലിസ് അതിക്രമങ്ങളുടെയും ലോക്ക് ഡൗണിന്റെ മറവില്‍ നടക്കുന്ന ഫാഷിസ്റ്റ് അഴിഞ്ഞാട്ടത്തിന്റെയും പശ്ചാത്തലത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ തലത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന കാംപയിന്റെ ഭാഗമായി ഏരിയ തലങ്ങളില്‍ പ്രതിഷേധ സംഗമങ്ങള്‍ നടത്തുമെന്ന് ജില്ലാ സെക്രട്ടറി നവാസ് വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.
തിരുവനന്തപുരത്ത് ജൂണ്‍ 16 രാവിലെ 10 മണിക്ക് സെക്രട്ടേറിയറ്റിനു മുന്നില്‍ നടക്കുന്ന സംഗമം ജില്ലാ പ്രസിഡന്റ് എ നിസാറുദ്ദീന്‍ മൗലവി ഉദ്ഘാടനം ചെയ്യും. രാജ്ഭവനില്‍ ജില്ലാ കമ്മിറ്റി അംഗം സലിം കരമന, ഗാന്ധി പാര്‍ക്കില്‍ ജില്ലാ കമ്മിറ്റി അംഗം നയാസ് പൂന്തുറ തുടങ്ങിയവര്‍ ഉദ്ഘാടനം ചെയ്യും.
വൈകീട്ട് അഞ്ച് മണിക്ക് ഈഞ്ചയ്ക്കല്‍ ജങ്ഷന്‍, മണക്കാട് തയ്ക്കാപ്പള്ളി ജങ്ഷന്‍, അട്ടക്കുളങ്ങര, പൂന്തുറ എസ്.എം ലോക്ക്, പരുത്തിക്കുഴി ജങ്ഷന്‍, ബീമാപള്ളി, കോവളം, ബാലരാമപുരം, നെയ്യാറ്റിന്‍കര, പുവാര്‍, പാറശാല, വെള്ളായണി ജങ്ഷന്‍, കരമന, വട്ടിയൂര്‍ക്കാവ്, കാട്ടാക്കട, പൂവച്ചല്‍, പേയാട്, കണിയാപുരം, നെടുമങ്ങാട്, അഴിക്കോട് എന്നിവിടങ്ങളില്‍ പ്രതിഷേധ ധര്‍ണ നടക്കും.
തുടര്‍ ദിവസങ്ങളില്‍ പ്രാദേശിക തലങ്ങളില്‍ ഹൗസ് കാംപയിനും മറ്റ് പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കാനും ജില്ലാ കമ്മിറ്റി തീരുമാനിച്ചതായും പ്രതിഷേധങ്ങളും കാംപയിനും കൊവിഡ്കാല നിയന്ത്രണങ്ങളും മുന്‍കരുതലുകളും പാലിച്ചുകൊണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.