അസം: പേരാമ്പ്രയില്‍ പോപുലര്‍ ഫ്രണ്ട് പ്രതിഷേധം

Update: 2021-09-26 08:49 GMT

പേരാമ്പ്ര: അസമില്‍ കുടിയൊഴിപ്പിക്കലിന്റെ പേരില്‍ നടന്ന പോലിസ്-സംഘപരിവാര്‍ ഭീകരതയില്‍ പ്രതിഷേധിച്ച് പോപുലര്‍ ഫ്രണ്ട് പേരാമ്പ്രയില്‍ പ്രകടനം നടത്തി. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പേരാമ്പ്ര ഡിവിഷന്‍ കമ്മറ്റി പേരാമ്പ്ര, മേപ്പയ്യൂര്‍, കടിയങ്ങാട് എന്നിവിടങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി.

ബദല്‍ സംവിധാനങ്ങള്‍ ഒരുക്കി തരാതെ പതിറ്റാണ്ടുകളായി തങ്ങള്‍ താമസിക്കുന്ന ഇടങ്ങളില്‍ നിന്ന് ഇറക്കി വിടുന്നതിനെതിരെ നിരവധി കുടുംബങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ആഗസ്തില്‍ സമര്‍പ്പിക്കപ്പെട്ട ഹരജിയിന്മേല്‍ കോടതി വിധിക്ക് കാത്തിരിക്കാതെയാണ് ബിജെപി സര്‍ക്കാര്‍ പോലിസിനെ ഉപയോഗിച്ച് വെടിവയ്പ് നടത്തിയത്. വലിയ ഒരു കാര്‍ഷിക പദ്ധതിക്ക് വേണ്ടിയാണ് സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് കുടിയേറ്റക്കാരെ ഒഴിപ്പിച്ചതെന്ന വാദം വസ്തുതയല്ല.

മുസ്‌ലിം വിരുദ്ധ വംശീയതയാണ് ഈ കുടിയൊഴിപ്പിക്കലിന്റെ പ്രേരണയെന്നും സംസ്ഥാനത്തൊട്ടാകെ നടപ്പാക്കാനുള്ള പദ്ധതിയുടെ ഭാഗം മാത്രമാണിതെന്നും അസം മുഖ്യമന്ത്രി ബിശ്വ ശര്‍മ്മ മുമ്പ് വ്യക്തമാണ്. ഒരിക്കല്‍ ഈ പ്രദേശം സന്ദര്‍ശിച്ചു ശര്‍മ്മ പറഞ്ഞത് ധോല്‍പ്പൂര്‍ ശിവ ക്ഷേത്രത്തിന്റെ ഭൂമിയില്‍ നിന്ന് അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിച്ചു 120 ബിഗാസ് ഭൂമി നാം സ്വന്തമാക്കി കഴിഞ്ഞു. നമ്മുടെ ഭൂമിയെയും 'അസമീസ് സ്വത്വത്തെയും' കയ്യേറ്റക്കാരില്‍ നിന്നും നുഴഞ്ഞു കയറ്റക്കാരില്‍ നിന്നും സംരക്ഷിക്കുന്നതിനായി അസമിലെ എല്ലാ ഭാഗങ്ങളില്‍ നിന്നും 'ഇത്തരം കുടിയേറ്റക്കാരെ' ഒഴിപ്പിക്കും എന്നാണ്.

മുസ്‌ലിംകളെ ലക്ഷ്യമിട്ടുള്ള 'വംശശുദ്ധീകരണ' പ്രക്രിയയുടെ ഭാഗമാണിതെന്നും പോലിസ് കാവലില്‍ ആര്‍എസ്എസ് അത് രാജ്യത്താകെ നടപ്പാക്കുന്നത് എപ്രകാരമായിരിക്കുമെന്നും ഇതില്‍ നിന്നെല്ലാം വ്യക്തമാണെന്നും ചടങ്ങില്‍ സംസാരിച്ച കോഴിക്കാട് നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ പി മുഹമ്മദ് അഷ്‌റഫ് പറഞ്ഞു. വി നൗഷാദ്, പി സി അഷ്‌റഫ്, മാക്കൂല്‍ മുഹമ്മത്, അസൈനാര്‍ മൗലവി, സലിം പന്തിരിക്കര തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

Tags:    

Similar News