കര്‍ഷക സമരത്തിന് അനുകൂല നിലപാട്: വിദേശ സെലിബ്രിറ്റികളെ തിരുത്തി കേന്ദ്രം

രാജ്യത്തെ ചില ഭാഗങ്ങളിലെ കര്‍ഷകര്‍ മാത്രമാണ് പരിഷ്‌കരണത്തെ എതിര്‍ക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ ന്യായീകരിച്ചു

Update: 2021-02-03 12:44 GMT
ന്യൂഡല്‍ഹി: കര്‍ഷക സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്ത വിദേശ സെലിബ്രിറ്റികള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍. വസ്തുതകള്‍ പരിശോധിച്ച് കൃത്യത വരുത്തണമെന്നും ലഭ്യമായ വിവരങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ വേണമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പോപ് ഗായിക റിഹാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ് തുംബെര്‍ഗ്, യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ ബന്ധു മീന ഹാരിസ് എന്നിവര്‍ കര്‍ഷക സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തിരുന്നു. ഇത് ഇതോടെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടുകയും ഇന്ത്യയിലെ കര്‍ഷക സമരത്തിനുള്ള പിന്‍തുണ വര്‍ധിക്കുകയും ചെയ്തിരുന്നു.


രാജ്യത്തെ ചില ഭാഗങ്ങളിലെ കര്‍ഷകര്‍ മാത്രമാണ് പരിഷ്‌കരണത്തെ എതിര്‍ക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ ന്യായീകരിച്ചു. കര്‍ഷകരുടെ വികാരങ്ങള്‍ മാനിച്ച് നിരവധി തവണ സമരക്കാരുമായി ചര്‍ച്ച നടത്തി. നിയമം മാറ്റിവെക്കാമെന്ന് പ്രധാനമന്ത്രി പോലും ഉറപ്പ് നല്‍കി. നിര്‍ഭാഗ്യവശാല്‍ ചില സ്ഥാപിത താല്‍പ്പര്യക്കാരുടെ അജണ്ട നടപ്പാക്കാനാണ് സമരത്തിലൂടെ ശ്രമിച്ചതെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇവരുടെ പ്രവര്‍ത്തനമാണ് ലോകത്തെ വിവിധയിടങ്ങളില്‍ മഹാത്മാഗാന്ധിയുടെ പ്രതിമകള്‍ തകര്‍ക്കാര്‍ കാരണമെന്നും സര്‍ക്കാര്‍ ആരോപിച്ചു.




Tags:    

Similar News