തിരുവമ്പാടി ടൗണില്‍ ജോര്‍ജ് എം തോമസ് എംഎല്‍എക്ക് എതിരേ പോസ്റ്ററുകള്‍
ക്വാറി മാഫിയയുടെ കാശുവാങ്ങി തിരുവമ്പാടി മണ്ഡലത്തെ യുഡിഎഫിന് ഒറ്റുകൊടുത്ത വര്‍ഗ വഞ്ചകനായ എംഎല്‍എയെ തിരിച്ചറിയുക എന്നാണ് പോസ്റ്ററുകളില്‍ എഴുതിയിരിക്കുന്നത്.
തിരുവമ്പാടി: തിരുവമ്പാടി ടൗണില്‍ ജോര്‍ജ് എം തോമസ് എംഎല്‍എക്ക് എതിരേ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.തിരുവമ്പാടി ബസ് സ്റ്റാന്‍ഡിലും പരിസരപ്രദേശങ്ങളിലും ആണ് ഏകദേശം അന്‍പതോളം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
ക്വാറി മാഫിയയുടെ കാശുവാങ്ങി തിരുവമ്പാടി മണ്ഡലത്തെ യുഡിഎഫിന് ഒറ്റുകൊടുത്ത വര്‍ഗ വഞ്ചകനായ എംഎല്‍എയെ തിരിച്ചറിയുക എന്നാണ് പോസ്റ്ററുകളില്‍ എഴുതിയിരിക്കുന്നത്.തിരുവമ്പാടി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ ആവാം പോസ്റ്ററുകള്‍ ഉയരാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മത്തായി ചാക്കോ സ്മൃതി മണ്ഡപത്തിലും പോസ്റ്റര്‍ പതിച്ചിട്ടുണ്ട്.
സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുക്കത്ത് നടന്ന സിപിഎം മണ്ഡലം കമ്മിറ്റി യോഗത്തില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസം ഉടലെടുത്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലിന്റോ ജോസഫിനെയാണ് തിരുവമ്പാടിയില്‍ സ്ഥാനാര്‍ത്ഥിയായി സിപിഎം നേതൃത്വം അംഗീകരിച്ചത്. പുതുപ്പാടി, കോടഞ്ചേരി മേഖലയിലെ പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിച്ചത് കര്‍ഷക സംഘം നേതാവ് ഗിരീഷ് ജോണിനെ ആയിരുന്നു.