പ്രകാശ് കാരാട്ടിനും ബൃന്ദ കാരാട്ടിനും കൊവിഡ് സ്ഥിരീകരിച്ചു
ഞായറാഴ്ചയാണ് ഇവര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഹൈദരാബാദ്: സിപിഎം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ടിനും ബൃന്ദ കാരാട്ടിനും കൊവിഡ്-19 സ്ഥിരീകരിച്ചതായി റിപോര്‍ട്ട്. ഞായറാഴ്ചയാണ് ഇവര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഹൈദരാബാദില്‍ സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കളും യോഗത്തില്‍ പങ്കെടുത്തിരുന്നു.