സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രകാശ് കാരാട്ട്; യുഎപിഎ ചുമത്തിയത് തെറ്റ്

വിദ്യാര്‍ഥികളായ അലന്‍ ഷുഹൈബ്, താഹാ ഫസല്‍ എന്നിവര്‍ക്കെതിരെ യുഎപിഎ ചുമത്തിയ നടപടി തെറ്റാണെന്ന് പ്രകാശ് കാരാട്ട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.പോലിസ് തെറ്റായിട്ടാണ് ഇവര്‍ക്കെതിരെ യുഎപിഎ നിയമം ചുമത്തിയിരിക്കുന്നത്.സര്‍ക്കാര്‍ നിര്‍ബന്ധമായും ഇത് പരിശോധിച്ച് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന യുഎപിഎ നീക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും തെറ്റു തിരുത്തണമെന്നും പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു.എന്തെങ്കിലും തലത്തിലുള്ള ലഘുലേഖകളുടെ അടിസ്ഥാനത്തില്‍ ചുമത്താനുള്ളതല്ല യുഎപിഎ എന്നും പ്രകാശ് കാരാട്ട് പറഞ്ഞു

Update: 2019-11-07 06:04 GMT
സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രകാശ് കാരാട്ട്; യുഎപിഎ ചുമത്തിയത് തെറ്റ്

കൊച്ചി: പന്തീരാങ്കാവില്‍ മാവോവാദി ബന്ധമാരോപിച്ച് സിപിഎം പ്രവര്‍ത്തകരായ അലന്‍ ഷുഹൈബ് താഹാ ഫസല്‍ എന്നിവര്‍ക്കെതിരെ യുഎപിഎ ചുമത്തി അറസ്റ്റു ചെയ്തതില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.വിദ്യാര്‍ഥികളായ ഇരുവര്‍ക്കുമെതിരെ യുഎപിഎ ചുമത്തിയ നടപടി തെറ്റാണെന്ന് പ്രകാശ് കാരാട്ട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.പോലിസ് തെറ്റായിട്ടാണ് ഇവര്‍ക്കെതിരെ യുഎപിഎ നിയമം ചുമത്തിയിരിക്കുന്നത്.സര്‍ക്കാര്‍ നിര്‍ബന്ധമായും ഇത് പരിശോധിച്ച് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന യുഎപിഎ നീക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും തെറ്റു തിരുത്തണമെന്നും പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു.

യുഎപിഎ ചുമത്തി പോലിസ് ഇവര്‍ക്കെതിരെ തെറ്റായിട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ഈ കേസില്‍ യുഎപിഎ ചുമത്തിയിരിക്കുന്നത് ഒരു കാരണവശാലും ന്യായീകരിക്കാന്‍ കഴിയുന്നതല്ല.എന്തെങ്കിലും തലത്തിലുള്ള ലഘുലേഖകളുടെ അടിസ്ഥാനത്തില്‍ ചുമത്താനുള്ളതല്ല യുഎപിഎ എന്നും പ്രകാശ് കാരാട്ട് പറഞ്ഞു.നിലവില്‍ യുഎപിഎ ചുമത്തി കേസ് കോടതിയിലാണ് ഈ സാഹചര്യത്തില്‍ യുഎപിഎയുടെ അടിസ്ഥാനത്തില്‍ കേസ് മുന്നോട്ടു പോകാതിരിക്കാന്‍ നിയമപരമായി എന്ത് നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുമോ അത് സര്‍ക്കാര്‍ സ്വീകരിക്കണമെന്നും പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു.മഞ്ചക്കണ്ടിയില്‍ മാവോവാദികള്‍ തണ്ടര്‍ബോള്‍ട്ടിന്റെ വെടിവെയ്പില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിലൂടെ സത്യം പുറത്തുവരുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ചോദ്യത്തിന് മറുപടിയായി പ്രകാശ് കാരാട്ട് പറഞ്ഞു.

Tags:    

Similar News