ശ്വാസകോശത്തില്‍ അണുബാധ; പ്രണബ് മുഖര്‍ജിയുടെ നില അതീവ ഗുരുതരം
മുഖര്‍ജിക്കു ശ്വാസകോശത്തില്‍ അണുബാധയുണ്ടായതായും വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും ആശുപത്രി ബുള്ളറ്റിന്‍ അറിയിച്ചു.
ന്യൂഡല്‍ഹി: ശസ്ത്രക്രിയയെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില വഷളായതായി മെഡിക്കല്‍ ബുള്ളറ്റിന്‍. മുഖര്‍ജിക്ക് ശ്വാസകോശത്തില്‍ അണുബാധയുണ്ടായതായി ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രി അറിയിച്ചു.
മുഖര്‍ജിയുടെ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് മകന്‍ അഭിജിത് മുഖര്‍ജി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ആപിതാവിന്റെ രോഗമുക്തിക്കായി പ്രാര്‍ഥിക്കാന്‍ അഭിജിത് ട്വിറ്റര്‍ സന്ദേശത്തില്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു.
മുഖര്‍ജിക്കു ശ്വാസകോശത്തില്‍ അണുബാധയുണ്ടായതായും വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും ആശുപത്രി ബുള്ളറ്റിന്‍ അറിയിച്ചു. ഈ മാസം പത്തിനാണ് 84കാരനായ മുഖര്‍ജിയെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്കു മുമ്പായി നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിനു കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.