പള്ളിയില്‍ പെരുന്നാള്‍ നമസ്‌കാരം; താമരശ്ശേരി പോലിസ് കേസെടുത്തു
കട്ടിപ്പാറ പഞ്ചായത്തിലെ കന്നൂട്ടിപ്പാറ ചിങ്ങണാംപൊയില്‍ ജുമാ മസ്ജിദില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പെരുന്നാള്‍ നമസ്‌കാരം നടത്തിയവര്‍ക്കെതിരേയാണ് പോലിസ് കേസെടുത്തത്.
കോഴിക്കോട്: പള്ളിയില്‍ പെരുന്നാള്‍ നമസ്‌കാരം നടത്തിയതിന് താമരശേരി പോലിസ് കേസെടുത്തു. കട്ടിപ്പാറ പഞ്ചായത്തിലെ കന്നൂട്ടിപ്പാറ ചിങ്ങണാംപൊയില്‍ ജുമാ മസ്ജിദില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പെരുന്നാള്‍ നമസ്‌കാരം നടത്തിയവര്‍ക്കെതിരേയാണ് പോലിസ് കേസെടുത്തത്. നിസ്‌കാരത്തില്‍ പങ്കെടുത്തവരെ കുറിച്ചുള്ള വിവരങ്ങള്‍ പോലിസ് ശേഖരിച്ചു വരികയാണ്.