രാഷ്ട്രപതിക്ക് ഇന്ന് ബൈപ്പാസ് ശസ്ത്രക്രിയ
ഡല്‍ഹി എയിംസില്‍ രാവിലെ ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഇന്ന് ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനാക്കും. ഡല്‍ഹി എയിംസില്‍ രാവിലെ ശസ്ത്രക്രിയ നടത്താനാണ് തീരുമാനം. നെഞ്ച് വേദനയെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച ഡല്‍ഹി സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാഷ്ട്രപതിയെ വിദഗ്ധ ചികിത്സക്കായി എയിംസിലേക്ക് മാറ്റുകയായിരുന്നു.
രാഷ്ട്രപതി ചികിത്സയിലാണെങ്കിലും ഭരണചുമതല ഉപരാഷ്ട്രപതിക്ക് കൈമാറിയിട്ടില്ല. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലാത്തതിനാല്‍ അധികം താമസിയാതെ ആശുപത്രി വിടാനാകുമെന്നും ഭരണ ചുമതലകളില്‍ അദ്ദേഹത്തിന് വൈകാതെ സജീവമാകാന് കഴിയുമെന്നുമാണ് രാഷ്ട്രപതി ഭവന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.