യുക്രെയ്‌നെ യൂറോപ്യന്‍ യൂനിയനില്‍ ചേര്‍ക്കുന്നതിനുള്ള അപേക്ഷയില്‍ ഒപ്പുവച്ച് പ്രസിഡന്റ് സെലന്‍സ്‌കി

Update: 2022-02-28 18:04 GMT
കീവ്; റഷ്യന്‍ അധിനിവേശം അഞ്ചാം ദിവസത്തേക്ക് കടന്ന ഇന്ന് യുക്രെയ്‌നെ യൂറോപ്യന്‍ യൂനിയനില്‍ അംഗമാക്കുന്നതിനുള്ള അപേക്ഷയില്‍ യുക്രെയ്ന്‍ പ്രസിഡന്റ് വ്യോദിമിര്‍ സെലന്‍സ്‌കി ഒപ്പുവച്ചു. റോയിട്ടേഴ്‌സാണ് ഇക്കാര്യം പുറത്തുവിട്ടത്. ബെലാറസില്‍ അനുരജ്ഞനച്ചര്‍ച്ച നടന്ന ഇന്നുതന്നെയാണ് യൂറോപ്യന്‍ യൂനിയനില്‍ ചേരാനുള്ള അപേക്ഷ സമര്‍പ്പിക്കപ്പെട്ടത്.

ഇന്ന് നടന്ന യുക്രെയ്ന്‍- റഷ്യ ചര്‍ച്ച സമാപിച്ചതു ഒപ്പുവച്ചതും ഏകദേശം ഒരേ സമയത്താണെന്നും റിപോര്‍ട്ടുണ്ട്.

റഷ്യന്‍ അധിനവേശം നേരിടുന്ന യുക്രെയ്‌നെ പ്രത്യേക അനുമതിയോടെ യൂറോപ്യന്‍ യൂനിയനില്‍ അംഗമാക്കണമെന്ന് സെലന്‍സ്‌കി ആവശ്യപ്പെട്ടിരുന്നു.

'യൂറോപ്യന്മാരുമായി കൂട്ടുചേരാനാണ് നമ്മുടെ ആഗ്രഹം. അത് നാം അര്‍ഹിക്കുന്നുണ്ട്'- സെലന്‍സ്‌കി പറഞ്ഞു.

Tags:    

Similar News