നൈസാമിന്റെ സ്വത്തില്‍ അവകാശം തേടി നിയമപോരാട്ടത്തിനൊരുങ്ങി മകന്‍ അലക്‌സാണ്ടര്‍ അസം ത്ധാ

പിതാവിന്റെ വസ്ത്രങ്ങളും താന്‍ ആവശ്യപ്പെട്ട ഖുര്‍ആനിന്റെ പകര്‍പ്പുകളും ഉള്‍പ്പെടെ ഒരു വിഹിതവും തനിക്ക് നല്‍കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു

Update: 2024-10-22 10:17 GMT

ഹൈദരാബാദ്: പിതാവിന്റെ സ്വത്തില്‍ അവകാശം ചോദിച്ച് മുഖരം ത്ധായുടെ മകന്‍ അലക്‌സാണ്ടര്‍ അസം ത്ധാ. ഹൈദരാബാദിലെ അവസാനത്തെ നൈസാമായ മുഖറം ത്ധാ 2023 ജനുവരി 14-ന് തുര്‍ക്കിയിലെ ഇസ്താംബൂളില്‍ വെച്ചാണ് അന്തരിച്ചത്. നാല് ദിവസത്തിന് ശേഷം ഹൈദരാബാദില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ സംസ്‌കാരം. എന്നാല്‍ ഹൈദരാബാദിലെ മുഖറം ത്ധാ യുടെ സംസ്‌കാര ചടങ്ങില്‍ അലക്‌സാണ്ടര്‍ അസം ജാ പങ്കെടുത്തിരുന്നിരുന്നില്ല.

അലക്‌സാണ്ടര്‍ അസം ത്ധാ, അസ്മത് ത്ധാ, ഷെഹ്കിയാര്‍ ജാ, നിലോഫര്‍ എലിഫ് ജാ, എസ്ര ബിര്‍ഗന്‍ (യെഗനെ), ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡ് എന്നിവരെ പ്രതികളാക്കി നിലവില്‍കോടതിയില്‍ കേസുണ്ട്. നവാബ് മിര്‍ ബര്‍കെത് അലി ഖാന്‍ വാലഷന്‍ മുഖരം ജഹ് ബഹാദൂര്‍

എസ്ര ബെര്‍ഗനും മകന്‍ അസ്മത് ജാഹും ചേര്‍ന്ന് സ്വത്തുക്കളുടെ നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ടെന്നും മുഴുവന്‍ സ്വത്തുക്കളും അവര്‍ക്ക് വില്‍ക്കാന്‍ സാധ്യതയുണ്ടെന്നുമാണ് ഹൈദരാബാദിലെ സിറ്റി സിവില്‍ കോടതിയിലെ ചീഫ് ജസ്റ്റിസ് കോടതിയില്‍ ഫയല്‍ ചെയ്ത കേസ്. അഞ്ച് പ്രതികള്‍ക്ക് നല്‍കിയ നോട്ടീസിന്റെ പകര്‍പ്പ് സിയാസാറ്റ് ഡോട്ട് കോമിന്റെ കൈവശമുണ്ട്.

എന്നാല്‍ താന്‍ റിയല്‍ എസ്റ്റേറ്റിന്റെയും ആഭരണങ്ങളുടെയും അപൂര്‍വ പുരാവസ്തുക്കളുടെയും തനിക്കുള്ള പങ്ക് ആണ് ചോദിക്കുന്നതെന്നാണ് അലക്‌സാണ്ടര്‍ അസം ത്ധാ പറയുന്നത്. എല്ലാ വരുമാനത്തിന്റെയും' ആറിലൊന്നില്‍ രണ്ട് ഭാഗത്തിന് തനിക്ക് അര്‍ഹതയുണ്ടെന്ന് അദ്ദേഹം അവകാശപ്പെടുന്നു.ശരീഅത്ത് നിയമപ്രകാരം എട്ടാം നൈസാമിന്റെസ്വത്തുക്കള്‍ ജീവിച്ചിരിക്കുന്ന നാല് മക്കള്‍ക്കിടയില്‍ വിഭജിക്കണമെന്നും അസ്മത് ത്ധാക്കും 2/6 വീതം ഓഹരികള്‍ക്കും അര്‍ഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പിതാവിന്റെ വസ്ത്രങ്ങളും താന്‍ ആവശ്യപ്പെട്ട ഖുര്‍ആനിന്റെ പകര്‍പ്പുകളും ഉള്‍പ്പെടെ ഒരു വിഹിതവും തനിക്ക് നല്‍കിയിട്ടില്ലെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

Tags:    

Similar News