ജയിലിലെ നിരാഹാര സമരം ഫലം കണ്ടു: വനിതാ പ്രവര്‍ത്തക ലുജൈന്‍ അല്‍ ഫത്‌ലൂലിന്റെ വിചാരണ ഇന്ന് തുടങ്ങുമെന്ന് സൗദി

2018 മെയ് മാസത്തിലാണ് സൗദിയിലെ പ്രമുഖ വനിതാ അവകാശ പ്രവര്‍ത്തകയായ അല്‍-ഫത്‌ലൂലിനെ ഒരു ഡസനോളം മറ്റ് വനിതാ പ്രവര്‍ത്തകരോടൊപ്പം അറസ്റ്റ് ചെയ്തത്.

Update: 2020-11-25 05:40 GMT

റിയാദ്:രണ്ടു വര്‍ഷമായി വിചാരണയില്ലാതെ തടങ്കലിലടച്ച സ്ത്രീപക്ഷ പ്രവര്‍ത്തക ലുജൈന്‍ അല്‍ ഫത്‌ലൂലിന്റെ വിചാരണ ഇന്ന് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടെ ജയിലില്‍ ഒരു മാസത്തോളമായി തുടര്‍ന്നിരുന്ന നിരാഹാര സമരം ലുജൈന്‍ അവസാനിപ്പിച്ചു. ലുജൈനിനെ നിരുപാധികം മോചിപ്പിക്കണമെന്ന് ആംനസ്റ്റി ഇന്‍ര്‍നാഷണല്‍ ആവശ്യപ്പെട്ടു.

2018 മെയ് മാസത്തിലാണ് സൗദിയിലെ പ്രമുഖ വനിതാ അവകാശ പ്രവര്‍ത്തകയായ അല്‍-ഫത്‌ലൂലിനെ ഒരു ഡസനോളം മറ്റ് വനിതാ പ്രവര്‍ത്തകരോടൊപ്പം അറസ്റ്റ് ചെയ്തത്. കുടെ അറസ്റ്റിലായ ചില പ്രവര്‍ത്തകരെ താല്‍ക്കാലികമായി വിട്ടയച്ചിട്ടുണ്ട്, മറ്റുള്ളവരെ വിദേശ മാധ്യമങ്ങള്‍, നയതന്ത്രജ്ഞര്‍, മനുഷ്യാവകാശ ഗ്രൂപ്പുകള്‍ എന്നിവരുമായി ബന്ധപ്പെട്ടതിന്റെ പേരില്‍ കുറ്റംചുമത്തി തടവില്‍ അടച്ചിരിക്കുകയാണ്.

ലുജൈന്‍ കുറ്റവാളിയല്ല, മനുഷ്യാവകാശ സംരക്ഷകയാണ്, മാറ്റത്തിനായി വാദിക്കാന്‍ തുനിഞ്ഞതിന് ശിക്ഷിക്കപ്പെടുകയാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണലില്‍ നിന്നുള്ള ലിന്‍ മാലൂഫ് പറഞ്ഞു. ലുജൈനിനെ ഉടന്‍ നിരുപാധികം മോചിപ്പിക്കണമെന്ന് യുഎന്‍ വനിതാ അവകാശ സമിതി ആവശ്യപ്പെട്ടു.

Tags:    

Similar News