കൊവിഡ് അമിത നിരക്ക്: സ്വകാര്യ ആശുപത്രികളിലെ ചികില്‍സ നിരക്ക് ഏകീകരിച്ചു; ജനറല്‍ വാര്‍ഡില്‍ 2645 രൂപ
തിരുവനന്തപുരം: കൊവിഡ് രോഗികളില്‍ നിന്ന് അമിത നിരക്ക്് ഇടാക്കുന്ന പശ്ചാത്തലത്തില്‍ സ്വകാര്യ ആശുപത്രികളിലെ ചികില്‍സ നിരക്ക് ഏകീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ജനറല്‍ വാര്‍ഡില്‍ പരമാവധി ഈടാക്കേണ്ട തുക 2645 രൂപ, എന്‍എബിഎച്ച്(ദേശീയ അംഗീകാരമുള്ള) അംഗീകൃത ആശുപത്രിയില്‍ 2910 രൂപയും.
എച്ച്ഡിയു(ഉയര്‍ന്ന പരിശോധന) നിരക്ക് എന്‍എബിഎച്ച് അംഗീകൃത ആശുപത്രികളില്‍ 4175രൂപയും, മറ്റിടങ്ങളില്‍ 3795 രൂപയുമാണ്. ഐസിയുവിന് എന്‍എബിഎച്ച് അംഗീകൃത ആശുപത്രികളില്‍ 7800 രൂപയും മറ്റു ആശുപത്രികളില്‍ 8580 രൂപയുമാണ്. വെന്റിലേറ്റര്‍ ഐസിയുവിന് എന്‍എബിഎച്ച് അംഗീകൃത ആശുപത്രികളില്‍ 13,800 രൂപയും മറ്റു ആശുപത്രികളില്‍ 15180 ആണ് കൊവിഡ് രോഗികളില്‍ നിന്ന് ഈടാക്കേണ്ടത്.
ജനറല്‍ വാര്‍ഡില്‍ ഒരു ദിവസം രണ്ട് പിപിഇ കിറ്റും ഐസിയുവില്‍ അഞ്ചെണ്ണവുമാണ് ഉപയോഗിക്കുന്നത്.
പിപിഇ കിറ്റിന് വിപണിവില മാത്രമേ ഈടാക്കാവൂ.
റെംഡിസിവര്‍ ഉള്‍പ്പെടെയുള്ള വിലകൂടിയ മരുന്നുകളുടെ ചാര്‍ജ് മിനിമം നിരക്കില്‍ ഉള്‍പ്പെടില്ല.
സിടി സ്‌കാനും, എച്ച്ആര്‍സിടിയും മിനിമം നിരക്കില്‍ ഉള്‍പ്പെടില്ല.
മറ്റു മരുന്നുകള്‍ക്കും പരമാവധി വിപണി നിരക്ക് മാത്രമേ ഈടാക്കാവൂ എന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍, മറ്റ് പരിശോധനകള്‍, ഉപയോഗിക്കുന്ന മരുന്നുകള്‍ എന്നിവയ്ക്ക് സ്വകാര്യ ആശുപത്രികള്‍ എന്ത് നിരക്കാണ് വാങ്ങുന്നത് എന്നത് പ്രയോഗത്തില്‍ മാത്രമേ അറിവാകൂ. മറ്റ് അസുഖങ്ങളുള്ള രോഗികളുടെ ചികില്‍സ നിരക്കുകളും പ്രയോഗത്തിലേ അറിയാന്‍ കഴിയൂ.