പ്രിയദര്‍ശിനി എ പി. രഞ്ജിത് പുരസ്‌കാരം ചിറക്കല്‍ ഉമ്മറിന്

Update: 2021-12-13 11:41 GMT

എടപ്പാള്‍: എടപ്പാള്‍ പോത്തനൂര്‍ പ്രിയദര്‍ശിനി ഗ്രന്ഥശാല ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ പത്താമത് എ പി രഞ്ജിത് പുരസ്‌കാരം ചിറക്കല്‍ ഉമ്മറിന് നല്‍കും. സാമൂഹ്യ, സാംസ്‌കാരിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നവര്‍ക്കാണ് എ പി രഞ്ജിത്ത് പുരസ്‌കാരം നല്‍കുന്നത്.

സംഘടനയുടെ ഇരുപത്തിനാലാം വാര്‍ഷികമായ ഡിസംമ്പര്‍ 26ന് പോത്തന്നൂരില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍വെച്ച് നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് കോഡിനേറ്റര്‍ ഡി ഉണ്ണികൃഷ്ണന്‍ പുരസ്‌കാരം സമ്മാനിക്കും.

മുപ്പത് വര്‍ഷത്തില്‍ അധികമായി സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലും പരിസ്ഥിതി രംഗത്തും പ്രവര്‍ത്തിക്കുന്ന ചിറക്കല്‍ ഉമ്മറിന് 1995ല്‍ എന്‍വൈകെയുടെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

പരിസ്ഥിതി സംഘടനയായ റി എക്കൗയുടെ പ്രോഗ്രാം കോഓര്‍ഡിനേറ്ററും ഡിടിപിസിയുടെ മാമാങ്ക സ്മാരക കെയര്‍ട്ടേക്കറുമാണ് തിരുന്നാവായ സ്വദേശിയായ ചിറക്കല്‍ ഉമ്മര്‍. 

Similar News