വയനാട്ടില്‍ പ്രിയങ്ക ഗാന്ധി ജയിക്കാന്‍ കാരണം ജമാഅത്ത്, എസ്ഡിപിഐ വോട്ടുകള്‍: എം വി ഗോവിന്ദന്‍

Update: 2025-01-25 11:07 GMT
വയനാട്ടില്‍ പ്രിയങ്ക ഗാന്ധി ജയിക്കാന്‍ കാരണം ജമാഅത്ത്, എസ്ഡിപിഐ വോട്ടുകള്‍: എം വി ഗോവിന്ദന്‍

കൊച്ചി: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ജയിക്കാന്‍ കാരണം ജമാഅത്ത്, എസ്ഡിപിഐ വോട്ടുകളാണെന്ന് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മുസ് ലികള്‍ കൂടുതലുള്ള പ്രദേശമാണ് വയനാടെന്നും രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമൊക്കെ വയനാട്ടില്‍ ജയിച്ചത് അതുകൊണ്ടാണെന്നുമാണ് എം വി ഗോവിന്ദന്റെ പ്രസ്താവന.

ഓരോ മണ്ഡലത്തിലും പതിനായിരക്കണക്കിന് എസ്ഡിപിഐക്കാരുടെയും ജമാഅത്തെ ഇസ് ലാമിക്കാരുടെയും വോട്ട് കൂടി നേടിയിട്ടാണ് പ്രിയങ്കാ ഗാന്ധിയും അതിന് മുമ്പ് രാഹുല്‍ ഗാന്ധിയും ജയിച്ചത് വയാനാട്ടില്‍ നിന്നു ജയിച്ചത് എന്ന് പറയുമ്പോള്‍ പൊള്ളേണ്ട കാര്യമില്ലെന്നും ഗോവിന്ദന്‍ പറഞ്ഞത്.

നേമത്ത് ഒ രാജഗോപാലിനെ ജയിപ്പിച്ചപോലെ തൃശൂരില്‍ സുരേഷ് ഗോപിയെ ജയിപ്പിച്ചത് കോണ്‍ഗ്രസാണ്. പാലക്കാട് തങ്ങള്‍ ജയിച്ചുവെന്നാണ് എ കെ ആന്റണി അടക്കമുള്ളവര്‍ വലിയതോതില്‍ പറയുന്നത്. 10,000 വോട്ട് തങ്ങളുടേതാണ് എന്നാണ് എസ്ഡിപിഐ പറയുന്നത്. നാലായിരം വോട്ടോളം ജമാഅത്തെ ഇസ് ലാമിയുടേതാണ്. ഈ കണക്കുകള്‍ സൂചിപ്പിക്കുന്ന രാഷ്ട്രീയം ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Tags:    

Similar News