നിരോധിച്ച ഉള്ളടക്കങ്ങള്‍ നീക്കം ചെയ്തില്ല; ഗൂഗിളിനു പിഴയിട്ട് റഷ്യ

Update: 2021-08-19 13:04 GMT

മോസ്‌കോ: നിരോധിച്ച ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാതിരുന്നതിനെ തുടര്‍ന്ന് ഗൂഗിളിന് റഷ്യ പിഴയിട്ടു. ടാഗന്‍സ്‌കി ജില്ലാ കോടതിയാണ് ഗൂഗിളിന് 6 ദശലക്ഷം റഷ്യന്‍ റൂബിള്‍ പിഴ വിധിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളായി നിരോധിച്ച ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാത്തതിന്റെ പേരില്‍ ഫേസ്ബുക്കും ഗൂഗിളും അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങള്‍ക്ക് റഷ്യ പിഴയിടുകയാണ്. കഴിഞ്ഞ മാസം റഷ്യ ഗൂഗിളിന് 3 ദശലക്ഷം റൂബിള്‍ പിഴ വിധിച്ചിരുന്നു.


കഴിഞ്ഞ ജൂണില്‍ ടെലഗ്രാമിനും ഫേസ്ബുക്കിനും മോസ്‌കോയിലെ കോടതി പിഴയിട്ടു. ഫേസ്ബുക്കിന് 17 ദശലക്ഷം റൂബിളു ടെലഗ്രാമിന് 10 ദശലക്ഷം റൂബിളുമാണ് (ഏകദേശം ഒരു കോടി) പിഴ. ഏത് തരത്തിലുള്ള ഉള്ളടക്കം നീക്കം ചെയ്യാത്തതിനാണ് പിഴ വിധിച്ചതെന്ന് വ്യക്തമല്ല. റഷ്യന്‍ അധികൃതര്‍ക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിക്കാത്തതിന് മെയ് 25ന് ഫേസ്ബുക്കിന് 26 ദശലക്ഷം റൂബിള്‍ പിഴ വിധിച്ചിരുന്നു.




Tags:    

Similar News