ഐഎന്‍എല്ലിന്റെ പേരും കൊടിയും പാര്‍ട്ടി വിമതര്‍ ഉപയോഗിക്കുന്നതിന് വിലക്ക്

Update: 2022-01-16 13:19 GMT

ചെന്നൈ: ഇന്ത്യന്‍ നാഷണല്‍ ലീഗി(ഐഎന്‍എല്‍)ന്റെ പതാകയും പേരും പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയവര്‍ ഉപയോഗിക്കുന്നത് സ്ഥിരമായി വിലക്കികൊണ്ട് ചെന്നൈ സിവില്‍ സെഷന്‍കോടതി വിധിപറഞ്ഞു. പാര്‍ട്ടിയുടെ പേരും പതാകയും പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയ ബഷീര്‍ അഹമ്മദും സംഘവും ദുരുപയോഗം ചെയ്യുന്നതിനെതിരെ ഐഎന്‍എല്‍ തമിഴ്‌നാട് സംസ്ഥാന കമ്മറ്റി നല്‍കിയ കേസിലാണ് വിധി.

ഐഎന്‍എല്‍ രജിസ്‌ട്രേഡ് ദേശീയ പാര്‍ട്ടിയാണെന്നും അതിന്റെ ദേശീയ കമ്മറ്റിയുടെ അംഗീകാരമുള്ള കമ്മറ്റിക്ക് മാത്രമെ അതിന്റെ പേരും പതാകയും ഉപയോഗിക്കാന്‍ കഴിയൂ എന്നും വിധിന്യായത്തില്‍ കോടതി പറഞ്ഞു.

Tags:    

Similar News