പ്രമോദ് രാമന്‍ മീഡിയവണ്‍ എഡിറ്റര്‍; ജൂലൈ ഒന്നിന് ചുമതലയേല്‍ക്കും

Update: 2021-06-21 13:57 GMT

തിരുവനന്തപുരം: മനോരമ ന്യൂസ് സീനിയര്‍ കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ പ്രമോദ് രാമന്‍ മീഡിയ വണ്‍ എഡിറ്ററായി ചുമതലയേല്‍ക്കും. ജൂലൈ ഒന്നിനാണ് ഔദ്യോഗികമായി ചുമലതയേല്‍ക്കുന്നത്. മീഡിയവണ്‍ എഡിറ്ററായിരുന്ന രാജീവ് ദേവരാജ് മാതൃഭൂമി ചാനലിലേക്ക് മാറിയിരുന്നു.

പ്രമോദ് രാമന്‍ ദേശാഭിമാനിയിലാണ് മാധ്യമ പ്രവര്‍ത്തനം തുടങ്ങുന്നത്. പിന്നീട് സദ്‌വാര്‍ത്തയിലും പ്രവര്‍ത്തിച്ചു. ദൃശ്യമാധ്യമ രംഗത്ത് ഏഷ്യാനെറ്റിലാണ് പ്രമോദ് രാമന്റെ തുടക്കം. പിന്നീട് ഇന്ത്യാവിഷനിലെത്തി. മലയാളത്തിലെ ദൃശ്യമാധ്യമ രംഗത്തെ തുടക്കക്കാരില്‍ ഒരാളാണ്.

ദീര്‍ഘകാലമായി പ്രസ് അക്കാദമി അധ്യാപകന്‍ കൂടിയാണ് പ്രമോദ് രാമന്‍. ഗ്രന്ഥകാരന്‍ കൂടിയാണ്. കാസര്‍കോഡ് രാവണീശ്വരം സ്വദേശിയാണ്.

മാത്യഭൂമി ന്യൂസ് ചീഫ് ഓഫ് ന്യൂസ് ഉണ്ണി ബാലകൃഷ്ണന്‍ ചാനല്‍ വിട്ടതായാണ് വിവരം.

Tags:    

Similar News