കണ്ണൂരില്‍ വനത്തില്‍ യുവതിയെ കാണാതായിട്ട് പതിമൂന്ന് ദിവസം; ഇന്ന് സംയുക്ത തിരച്ചില്‍

Update: 2025-01-12 07:10 GMT

കണ്ണൂര്‍: കാട്ടില്‍ വിറക് ശേഖരിക്കാന്‍ പോയ സിന്ധു എന്ന യുവതിയെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുന്നു. 13 ദിവസം മുമ്പ് കാണാതായ ഇവരെകുറിച്ച് ഇതുവരെ നടത്തിയ തിരച്ചിലില്‍ വനംവകുപ്പിന് യാതൊരു സൂചനകളും ലഭിച്ചിട്ടില്ല. ഇന്ന് പോലിസിന്റെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ സംയുക്തതിരച്ചില്‍ നടത്തും. വനത്തില്‍ സ്‌ക്വാഡുകളായി തിരിഞ്ഞായിരിക്കും പരിശോധന.

വിറക് ശേഖരിക്കാന്‍ വനത്തിനുള്ളില്‍ പോയതായിരുന്നു സിന്ധു. എന്നാല്‍ മടങ്ങിവന്നില്ല. ഡിസംബര്‍ 31നാണ് ഇവരെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കി. എന്നാല്‍ ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് ആദ്യം പോലിസ് പ്രാധാന്യം നല്‍കിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. പിന്നീട് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു. തുടര്‍ന്ന് പോലിസ് അന്വേഷണം ശക്തമാക്കുകയായിരുന്നു.

Tags:    

Similar News