സ്വത്തുതര്‍ക്കം: ബിജെപി നേതാവിന്റെ സഹോദരന്‍ കൊല്ലപ്പെട്ടു
ബി.ജെ.പി നേതാവും പഞ്ചായത്ത് അംഗവുമായ ടി എന്‍ രമേശ് ആണ് രാജേന്ദ്രന്റെ സഹോദരന്‍. കുടുംബ സ്വത്ത് സംബന്ധിച്ച് സഹോദരങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പാലക്കാട്. കുടുംബ സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് ബിജെപി നേതാവിന്റെ സഹോദരനായ റിസോര്‍ട്ട് ഉടമയെ വെട്ടിക്കൊലപ്പെടുത്തി. കൊല്ലങ്കോട് പണിക്കത്ത് വീട്ടില്‍ ടി.എന്‍. രാജേന്ദ്രനാണ് (54) കൊല്ലപ്പെട്ടത്. വ്യാഴാഴ്ച ഉച്ചക്ക് രാജേന്ദ്രന്‍ നെന്മേനിയിലെ ഫാം ഹൗസിലേക്ക് പോകുന്നതിനിടെയാണ് സംഭവം. വിത്തുവിതച്ച പാടത്ത് രാജേന്ദ്രന്‍ വാഹനം ഇറക്കിയതാണ് തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചത്. ഇത് ചോദ്യം ചെയ്ത് പരിസരത്തെ ഷെഡില്‍ ഇരുന്ന സംഘമാണ് രാജേന്ദ്രനെ വെട്ടിപ്പരിക്കേല്‍പിച്ചത്.
സംഭവത്തില്‍ അയിലൂര്‍ തിരുവഴിയാട് മണികണ്ഠനെ (53) പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു പ്രതി ബാബു കടമ്പടി പൊലീസ് നിരീക്ഷണത്തിലാണ്. മൂന്നാം പ്രതി കുമാരനെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കി. ബി.ജെ.പി നേതാവും പഞ്ചായത്ത് അംഗവുമായ ടി എന്‍ രമേശ് ആണ് രാജേന്ദ്രന്റെ സഹോദരന്‍. കുടുംബ സ്വത്ത് സംബന്ധിച്ച് സഹോദരങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നെന്മേനി മണികുണ്ഠം എന്ന സ്ഥലത്തുള്ള നാലര ഏക്കര്‍ കൃഷിസ്ഥലവും തര്‍ക്കത്തിലായിരുന്നു. റിസോര്‍ട്ടിനു പുറമെ ബംഗളൂരുവില്‍ ഇന്റീരിയര്‍ ഡിസൈനിങ് സ്ഥാപനവും നടത്തിവരുകയായിരുന്നു രാജേന്ദ്രന്‍. മാതാവ്: സരോജിനി. ഭാര്യ: ഷൈലജ. മക്കള്‍: ശ്രേയ (ഫ്രാന്‍സ്), റിജുല.