കൊവിഡ് പ്രതിരോധത്തിന് പഞ്ചായത്തുതല കോര്‍ടീം രൂപീകരിക്കാന്‍ നിര്‍ദേശം

Update: 2021-05-23 00:49 GMT

കൊച്ചി: കൊവിഡ് പ്രതിരോധത്തിന് പഞ്ചായത്തുതല കോര്‍ ടീം രൂപീകരിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. പഞ്ചായതത്ത് തലത്തില്‍ കൊവിഡ് പ്രതിരോധം ഏകോപിപ്പിക്കാനും വാര്‍ റൂം, ക്ലസ്റ്റര്‍ സംവിധാനം എന്നിവ നടപ്പാക്കുന്നതിന്റെയും ഭാഗമാണ് നടപടി. പഞ്ചായത്ത് ഡയറക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. നേരത്തെയും ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും ചുരുക്കം ചില പഞ്ചായത്തുകള്‍ മാത്രമേ നടപ്പാക്കിയിരുന്നുളളു.

കോര്‍ ടീമില്‍ പ്രസിഡന്റ്, ആരോഗ്യ സ്ഥിരം കമ്മിറ്റി അധ്യക്ഷന്‍, സെക്രട്ടറി, സെക്ടറല്‍ മജിസ്‌ട്രേറ്റ്, മെഡിക്കല്‍ ഓഫിസര്‍, നോഡല്‍ ഓഫിസര്‍ എന്നിവര്‍ അംഗങ്ങളാവും.

പഞ്ചായത്തിലെ 20-60 വീടുകള്‍ അടങ്ങുന്നതാണ് ക്ലസ്റ്റര്‍. ഓരോ ക്ലസ്റ്ററിലും 5 ആര്‍ആര്‍ടി അംഗങ്ങളുണ്ടാവും. ഇവരാണ് ക്ലസ്റ്ററിലെ വിവരണശേഖരണം നടത്തേണ്ടത്.

വാര്‍ഡ് തലത്തില്‍ കൊവിഡ് വാര്‍ റൂം അസി. സെക്രട്ടറിയോ ഹെഡ് ക്ലര്‍ക്കോ ജൂനിയര്‍ സൂപ്രണ്ടോ ടീം ലീഡറാവും നാല് ജീവനക്കാര്‍ ഉണ്ടാവുകയും വേണം. ഇവരാണ് ഓക്‌സിജന്‍ ലഭ്യത, ഗതാഗതം, വാര്‍ഡുതല റിപോര്‍ട്ടിങ് എന്നിവ നടത്തുക. പഞ്ചായത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചിട്ടയായി നടത്തുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്.

Tags:    

Similar News