കന്റോണ്‍മെന്റ് ഹൗസില്‍ അതിക്രമിച്ച് കയറി പ്രതിഷേധം;ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ച് പോലിസ്
സുരക്ഷിത മേഖലയായി ഇവിടം വിജ്ഞാപനം ചെയ്തിട്ടില്ലെന്ന് മ്യൂസിയം പോലിസ് അറിയിച്ചു
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലേക്ക് അതിക്രമിച്ച് കയറിയതിന് കസ്റ്റഡിയിലെടുത്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കും.സുരക്ഷിത മേഖലയായി ഇവിടം വിജ്ഞാപനം ചെയ്തിട്ടില്ലെന്ന് മ്യൂസിയം പോലിസ് അറിയിച്ചു.
ഇന്ന് ഉച്ചക്ക് 12 മണിയോടെ സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പോലിസ് ബാരിക്കേഡുകള്‍ മറികടന്ന് കന്റോണ്‍മെന്റ് ഹൗസിലേക്ക് പ്രതിഷേധവുമായി എത്തുകയായിരുന്നു.മൂന്ന് പ്രവര്‍ത്തകര്‍ കന്റോണ്‍മെന്റ് ഹൗസിന്റെ ഗേറ്റ് ചാടിക്കടന്ന് അകത്ത് പ്രവേശിക്കുകയും,മറ്റ് പ്രവര്‍ത്തകര്‍ ഗേറ്റിന് പുറത്ത് കുത്തിയിരുന്ന് മുദ്രാവാക്യവും വിളിക്കുകയും ചെയ്തു.
അഭിജിത്, ശ്രീജിത്, ചന്തു എന്നീ പ്രവര്‍ത്തകരാണ് ഗേറ്റ് ചാടിക്കടന്നത്. അഭിജിത്തിനെയും ശ്രീജിത്തിനെയും പോലിസ് പറഞ്ഞുവിട്ടതായി ആരോപിച്ചു.ചന്തുവിനെ സുരക്ഷാ ഉദ്യോഗസ്ഥരും ജീവനക്കാരും തടഞ്ഞുവച്ചു. അകത്ത് പിടിയിലായ പ്രവര്‍ത്തകനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഗേറ്റിന് വെളിയില്‍ പോലിസുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു.പിന്നീട് കന്റോണ്‍മെന്റ് സിഐ എത്തിയശേഷം ഇയാളെ കൈമാറി.