സീറ്റ് വിഭജനത്തിലെ പ്രതിഷേധം; കുറ്റിയാടി എംഎല്‍എക്കെതിരെ നടപടിയുമായി സിപിഎം
കുഞ്ഞമ്മദ് കുട്ടിയുടെ സ്ഥാനാര്‍ത്ഥി മോഹമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍.
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജന തര്‍ക്കവുമായി ബന്ധപ്പെട്ട് കുറ്റിയാടി എംഎല്‍എ കെ. ടി കുഞ്ഞമ്മദ് കുട്ടിക്കെതിരെ പാര്‍ട്ടി നടപടി. ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. സീറ്റ് വിഭജന തര്‍ക്കത്തിന്റെ ഭാഗമായുള്ള പ്രതിഷേധന പ്രകടനങ്ങളും നടപടിക്ക് കാരണണായി.
നടപടിയെടുക്കാനുള്ള ജില്ലാ സെക്രട്ടേറിയറ്റിന്റേയും ജില്ലാ കമ്മിറ്റിയുടേയും തീരുമാനം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി അയച്ചിരിക്കുകയാണ്. ഈ മാസം ഒന്‍പത്, പത്ത് തീയതികളില്‍ ചേരുന്ന സംസ്ഥന കമ്മിറ്റി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്.
കുഞ്ഞമ്മദ് കുട്ടിയുടെ സ്ഥാനാര്‍ത്ഥി മോഹമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍. മുന്നണി തീരുമാനപ്രകാരം കുറ്റിയാടി സീറ്റ് സിപിഐഎം, കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടു നല്‍കിയിരുന്നു. ഇതനുസരിച്ച് മുഹമ്മദ് ഇക്ബാലിനെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കി. ഇതിനെതിരെ സിപിഐഎം പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു.