പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരം കാലാവധി കഴിഞ്ഞ ലിസ്റ്റില്‍ നിന്ന് നിയനം ആവശ്യപ്പെട്ട്: എ വിജയരാഘവന്‍
യുഡിഎഫിന് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമുണ്ടാകും. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ യുഡിഎഫ് കൂടുതല്‍ ശിഥിലമാകും.
കോഴിക്കോട്: സെക്രട്ടേറിയറ്റിന് മുന്നില്‍ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന സമരം അസാധ്യമായ കാര്യങ്ങള്‍ക്കുവേണ്ടിയാണെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. കാലാവധി കഴിഞ്ഞ ലിസ്റ്റില്‍ നിന്ന് ആളുകളെ നിയമിക്കണം എന്ന് പറയുന്ന സമരമാണിത്. നിയമവിരുദ്ധമായ കാര്യങ്ങള്‍ക്കായാണ് സമരമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതിഷേധിക്കാനുള്ള അവകാശത്തെ സ്വാഗതം ചെയ്യുന്നു. സമരം തുടങ്ങിയവര്‍ തന്നെ അത് അവസാനിപ്പിക്കണമെന്നും സിപിഎം ആക്ടിങ് സെക്രട്ടറി ആവശ്യപ്പെട്ടു. യുഡിഎഫിന് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമുണ്ടാകും. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ യുഡിഎഫ് കൂടുതല്‍ ശിഥിലമാകും. യുഡിഎഫ് അപവാദ വ്യവസായം നടത്തുകയാണ്. രാഷ്ട്രീയേര വിവാദങ്ങള്‍ ചില മാധ്യമങ്ങളെ കൊണ്ട് സൃഷ്ടിക്കുന്നു. ബിജെപിയോട് ഒത്തൊരുമിച്ചാണ് പ്രതിപക്ഷം നീങ്ങുന്നതെന്നും അദ്ദേഹം ആരോപിച്ചു. സ്വര്‍ണക്കടത്തില്‍ ഒന്നിച്ച് സമരം നടത്തി. കേരളത്തിലെ കോണ്‍ഗ്രസ് ബിജെപി ബന്ധത്തിന്റെ അടിത്തറ ശക്തമാണ്.
മെട്രോമാന്‍ ശ്രീധരന്‍ നല്ല എഞ്ചിനീയറാണ്. നല്ല നിര്‍മാണങ്ങള്‍ ഏറ്റെടുത്ത് നടത്തി. അതാണ് അദ്ദേഹത്തിന്റെ മേഖല. ചരിത്രബോധമില്ലെന്ന് പ്രസ്താവനയില്‍ നിന്ന് വ്യക്തമായി. പിണറായിയെ ഏകാധിപതിയെന്ന് വിശേഷിപ്പിക്കുന്നയാള്‍ ഇപ്പോള്‍ ആരുടെ കൂടെയാണെന്നും ബിജെപിയില്‍ ജനാധിപത്യമുണ്ടോ എന്നും വിജയരാഘവന്‍ ചോദിച്ചു.