81 വിഭാഗങ്ങളില്‍ പിഎസ്‌സി വിജ്ഞാപനം പുറപ്പെടുവിച്ചു

2 തസ്തികകളിലേക്ക് മത്സ്യഫെഡിലേക്കുള്ള വിജ്ഞാപനവും ഇതിലുണ്ട്.

Update: 2020-11-19 04:02 GMT
81 വിഭാഗങ്ങളില്‍ പിഎസ്‌സി വിജ്ഞാപനം പുറപ്പെടുവിച്ചു

തിരുവനന്തപുരം: 81 വിഭാഗങ്ങളിലേക്ക് പിഎസ്‌സി വിജ്ഞാപനം പുറപ്പെടുവിച്ചു. 12 തസ്തികകളിലേക്ക് മത്സ്യഫെഡിലേക്കുള്ള വിജ്ഞാപനവും ഇതിലുണ്ട്. മത്സ്യഫെഡ് നിയമനം പിഎസ്‌സിക്കു വിട്ടതിനു ശേഷമുള്ള ആദ്യ വിജ്ഞാപനവുമാണ് ഇത്.

ജല അതോറിറ്റിയില്‍ ഓപ്പറേറ്റര്‍, ഫയര്‍ ആന്‍ഡ് റസ്‌ക്യു സര്‍വീസസില്‍ ഫയര്‍ വുമണ്‍ (ട്രെയിനി) തുടങ്ങിയ തസ്തികകളിലും വിജ്ഞാപനം പുറപ്പെടുവിച്ചു. സിവില്‍ എക്‌സൈസ് ഓഫിസര്‍ (പാലക്കാട്), ട്രൈബല്‍ വാച്ചര്‍ (വയനാട്) തസ്തികകളിലേക്ക് ഗോത്രവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 23.

Tags:    

Similar News