പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടും

നാടാര്‍ സമുദായത്തെ ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തും സിഡിറ്റിലെ 115 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തും

Update: 2021-02-03 11:06 GMT

തിരുവനന്തപുരം: പിഎസ്‌സി റാങ്കു ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേയ്ക്ക് നീട്ടാന്‍ സംസ്ഥാന മന്ത്രി സഭയോഗം തീരുമാനിച്ചു. സംസ്ഥാനത്ത് നിയമനം നടക്കുന്നില്ലെന്ന വ്യാപക പരാതിയുടെ പശ്ചാത്തലത്തില്‍ കൂടിയാണ് ലിസ്റ്റ് കാലാവധി നീട്ടാന്‍ മന്ത്രി സഭായോഗം തീരുമാനിച്ചത്.

നാടാര്‍ സമുദായത്തെ പൂര്‍ണമായും ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രി സഭായോഗം തീരുമാനിച്ചു. നേരത്തെ ഹിന്ദു നാടാര്‍, എസ്‌െഎയുസി വിഭാഗങ്ങള്‍ക്കാണ് സംവരണാനുകൂല്യം ലഭിച്ചിരുന്നത്. വിവിധ ക്രൈസ്തവ സഭകളിലും മതവിഭാഗങ്ങളിലും പെടുന്നവര്‍ക്ക് ഇനി സംവരണം ലഭിക്കും.

പെന്‍ഷന്‍ പരിഷ്‌കരണം അടുത്ത മന്ത്രി സഭ യോഗത്തില്‍ ചര്‍ച്ച ചെയ്യും. വിവാദമായി സിഡിറ്റിലെ 115 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനും മന്ത്രിസഭ യോഗം തീരുമാനിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം ഏപ്രില്‍ ഒന്നുമുതല്‍ പ്രാവര്‍ത്തികമാവുന്ന രൂപത്തില്‍ നടപടികള്‍ വേഗത്തിലാക്കാനും ഇന്ന് ചേര്‍ന്ന മന്ത്രി സഭായോഗം തീരുമാനിച്ചു.

Tags:    

Similar News