കൊവിഡ്: മരിച്ചവരുടെ കുടുംബത്തിന് 1 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് പുതുച്ചേരി മുഖ്യമന്ത്രി

Update: 2020-07-24 03:52 GMT

പുതുച്ചേരി: കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ കുടുംബത്തിന് പുതുച്ചേരി സര്‍ക്കാര്‍ ഒരു ലക്ഷം രൂപ ധനസഹായം നല്‍കും. മുഖ്യമന്ത്രി വി നാരായണസാമിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

''കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് ഒരു ലക്ഷം രൂപ ധനസഹായം നല്‍കും''- മുഖ്യമന്ത്രി വി നാരായണ സാമി  പറഞ്ഞു.

പുതുച്ചേരിയില്‍ ഇതുവരെ 2300 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 900 പേര്‍ വിവിധ ആശുപത്രിയിലായി ചികില്‍സയില്‍ കഴിയുന്നു. 1,369 പേര്‍ രോഗമുക്തരായി. 31 പേര്‍ മരിച്ചു. 

Tags:    

Similar News