കശ്മീരിലെ ആക്രമണ പശ്ചാത്തലത്തില്‍ വാര്‍ത്താസമ്മേളനം റദ്ദാക്കി പ്രിയങ്ക

Update: 2019-02-14 16:14 GMT

ലഖ്‌നൗ: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി ലഖ്‌നൗവില്‍ നടത്താനിരുന്ന വാര്‍ത്താസമ്മേളനം പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കി. രാഷ്ട്രീയ വിഷയങ്ങള്‍ സംസാരിക്കാനാണ് വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്തതെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, രാജ്യത്തെ ജവാന്മാര്‍ വീരമൃത്യു വരിച്ച സാഹചര്യത്തില്‍ രാഷ്ട്രീയം പറയുന്നത് ശരിയല്ല. ജവാന്മാരോടുള്ള ആദര സൂചകമായി രണ്ടു മിനിറ്റ് മൗനം പാലിക്കാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നുവെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തിനെത്തിയ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ജവാന്മാരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചുകൊണ്ടുള്ള വാര്‍ത്താക്കുറിപ്പ് അവര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കി.

Tags:    

Similar News