പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്‍മാര്‍ക്ക് തെലങ്കാന സര്‍ക്കാര്‍ 25 ലക്ഷം രൂപ നല്‍കും

തെലങ്കാന മന്ത്രിസഭാ യോഗത്തിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. കക്ഷിരാഷ്ട്രീയ ഭേദമന്യേ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നിയമസഭ പാസാക്കുകയായിരുന്നു.

Update: 2019-02-22 11:27 GMT

ഹൈദരാബാദ്: പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബാംഗങ്ങള്‍ക്ക് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു 25 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. തെലങ്കാന മന്ത്രിസഭാ യോഗത്തിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. കക്ഷിരാഷ്ട്രീയ ഭേദമന്യേ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നിയമസഭ പാസാക്കുകയായിരുന്നു.

മരിച്ച ജവാന്മാര്‍ക്ക് വേണ്ടി രണ്ട് മിനിറ്റ് മൗനപ്രാര്‍ത്ഥന നടത്തി. ബജറ്റ് അവതരണത്തിനിടെ മുഖ്യമന്ത്രി ആക്രമണത്തെ അപലപിക്കുകയും മരിച്ച സൈനികര്‍ക്ക് ആദരാഞജലികള്‍ അര്‍പ്പിക്കുകയും ചെയ്തു. മരിച്ച ജവാന്മാരുടെ കുടുംബത്തോടൊപ്പം രാജ്യംമുഴുവന്‍ ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് മല്ലു ബട്ടി വിക്രമാര്‍ക്ക പറഞ്ഞു.

Tags:    

Similar News