പഞ്ചാബ് മന്ത്രിസഭ; ഹര്‍പാല്‍ സിങ് ചീമ, കുല്‍താര്‍ സിംഗ് സാന്ധവന്‍ എന്നിവരെ മന്ത്രിമാരാക്കിയേക്കും; കൂടുതല്‍ വനിതകള്‍ക്കും സാധ്യത
ഛണ്ഡീഗഢ്: സ്വന്തം കാബിനറ്റില്‍ ആവശ്യമായ മന്ത്രിമാരെ സ്വയം നിയമിക്കാന്‍ നിയുക്തക മുഖ്യമന്ത്രി ഭഗവന്ത് മാന് എഎപി ഹൈകമാന്റ് അനുമതി നല്‍കി. മന്ത്രിസഭ അദ്ദേഹത്തിന്റേതാണ്. അവരെ നിയമിക്കാനും അദ്ദേഹത്തിന് അവകാശമുണ്ടെന്ന് പാര്‍ട്ടി കേന്ദ്ര സമിതി നിരീക്ഷകന്‍ രാഘവ് ഛദ്ധ പറഞ്ഞു.
മന്ത്രി സഭ അധികാരമേറ്റെടുക്കുന്നതിനു മുമ്പ് ഇന്ന് അമൃത്സറില്‍ അരവിന്ദ് കെജ്രിവാളും മാനും ചേര്‍ന്ന് ഒരു റോഡ് ഷോ സംഘടിപ്പിച്ചിട്ടുണ്ട്.
മന്ത്രിമാര്‍ ആരൊക്കെയായിരിക്കുമെന്ന വിവരം ഇതുവരെയും പുറത്തുവിട്ടിട്ടില്ല. പാര്‍ട്ടിയുടെ ദുരിതകാലത്ത് കൂടെ നിന്നവരെയും രണ്ടാം തവണ എംഎല്‍എ പദവിയിലിരിക്കുന്നവരെയുമാണ് മന്ത്രി പദത്തിലേക്ക് ക്ഷണിക്കാന്‍ സാധ്യത. കൂടുതല്‍ സ്ത്രീകളെയും ഉള്‍പ്പെടുത്തിയേക്കും.
രണ്ടാം തവണ നിയമസഭയിലെത്തിയ ഹര്‍പാല്‍ സിങ് ചീമയാണ് പരിഗണാപട്ടികയിലുള്ള ആദ്യ ആള്‍. മാന് മുമ്പ് മുഖ്യമന്ത്രിയായി ഹര്‍പാലിനെയാണ് പരിഗണിച്ചിരുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടപ്പ് പ്രചാരണ പോസ്റ്ററിലെ മൂന്ന് ചിത്രങ്ങളില്‍ ഒന്ന് ഹര്‍പാലിന്റെതായിരുന്നു. കെജ്രിവാളിന്റെയും ഭഗവന്ത് സിങ്ങിന്റെയുമാണ് മറ്റ് രണ്ടെണ്ണം. ഇദ്ദേഹത്തെ ഉപമുഖ്യമന്ത്രിയാക്കാനാണ് സാധ്യത. മന്ത്രിസഭയിലെ രണ്ടാമനുമാവാം.
കുല്‍താര്‍ സിംഗ് സാന്ധവന്‍ ഇത് രണ്ടാംതവണ സാന്ധവന്‍ നിയമസഭയിലെത്തുന്നത്. അദ്ദേഹവും പരിഗണനാപട്ടികയിലുണ്ട്.
മാന്‍നുമായി ഏറെ അടുപ്പമുള്ള അമന്‍ അറോറയും മന്ത്രിസഭയിലെത്തിയേക്കാം.
യൂത്ത് വിങ് നേതാവ് ഗുര്‍മീത്ത്, ബല്‍ജിന്ദര്‍ കൗര്‍, ജീവന്‍ ദ്യോത് കൗര്‍, തുടങ്ങിയവരും പട്ടികയിലുണ്ട്.
മാന്‍ അടക്കം 17 മന്ത്രിമാര്‍ക്കാണ് സാധ്യത. മാര്‍ച്ച് 16ന് സത്യപ്രതിജ്ഞാച്ചടങ്ങുകള്‍ നടക്കും. അന്ന് ആറോ അല്ലെങ്കില്‍ ഏഴോ പേര്‍ മാത്രമാണ് സത്യപ്രിതിജ്ഞ ചെയ്യുക.