പഞ്ചാബ് ഷാഹി ഇമാം മൗലാന ഹബീബ് ഉര്‍ റഹ്മാന്‍ സാനി ലുധിയാന്‍വി നിര്യാതനായി
ചെന്നൈയിലെ ആശുപത്രിയില്‍ നടന്ന കരള്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ഒരാഴ്ച മുമ്പാണ് അദ്ദേഹം ലുധിയാനയിലേക്ക് മടങ്ങിയത്. വ്യാഴാഴ്ച ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം അര്‍ദ്ധരാത്രിയോടെ മരണമടഞ്ഞതായി ജമാ മസ്ജിദ് വക്താവ് മുസ്തഖീം പറഞ്ഞു.
ചണ്ഡിഗഢ്: പഞ്ചാബ് ഷാഹി ഇമാം മൗലാന ഹബീബ് ഉര്‍ റഹ്മാന്‍ സാനി ലുധിയാന്‍വി (63) നിര്യാതനായി. ലുധിയാനയിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. ഷാഹി ഇമാമിന് വൃക്കസംബന്ധമായ തകരാറും കരള്‍ അണുബാധയും ഉണ്ടായിരുന്നു.
ചെന്നൈയിലെ ആശുപത്രിയില്‍ നടന്ന കരള്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ഒരാഴ്ച മുമ്പാണ് അദ്ദേഹം ലുധിയാനയിലേക്ക് മടങ്ങിയത്. വ്യാഴാഴ്ച ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം അര്‍ദ്ധരാത്രിയോടെ മരണമടഞ്ഞതായി ജമാ മസ്ജിദ് വക്താവ് മുസ്തഖീം പറഞ്ഞു.
പിതാവിന്റെ ഖബറിനടുത്തുള്ള ഫീല്‍ഡ് ഗഞ്ചിലെ ജമാ മസ്ജിദിലാണ് അദ്ദേഹത്തെ സംസ്‌കരിച്ചത്. ഭാര്യയും രണ്ട് ആണ്‍മക്കളും ഒരു മകളുമുണ്ട്. പൗരത്വ ഭേദഗതി നിയമം (സിഎഎ), ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍സി), ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) എന്നിവയ്‌ക്കെതിരേ ഇദ്ദേഹം ശക്തമായ പ്രതിഷേധം ഉയര്‍ത്തുകയും സര്‍ക്കാര്‍ നീക്കത്തിനെതിരേ ജലന്ധര്‍ ബൈപാസ് ചൗക്കില്‍ ഒരു മാരത്തണ്‍ പ്രകടനം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
വിവിധ തുറകളില്‍പെട്ട നിരവധി പേരാണ് ലുധിയാന്‍വിയുടെ മരണത്തില്‍ അനുശോചനവുമായി മുന്നോട്ട് വന്നിട്ടുള്ളത്.സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം എപ്പോഴും പ്രചരിപ്പിക്കുന്ന ഒരു ആത്മീയ വ്യക്തിത്വമാണെന്ന് ഷാഹി ഇമാമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു.
'മനുഷ്യവര്‍ഗത്തിനിടയില്‍ സാഹോദര്യം, സൗഹൃദം, സൗഹാര്‍ദ്ദം എന്നീ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതില്‍ ഷാഹി ഇമാമിന്റെ മഹത്തായ സംഭാവനകള്‍ സംസ്ഥാനത്തൊട്ടാകെ എപ്പോഴും എല്ലാവരാലും ഓര്‍മ്മിക്കപ്പെടും. മതപരമായ സാഹോദര്യത്തില്‍ ഒരു ശൂന്യത സൃഷ്ടിക്കപ്പെട്ടു, പ്രത്യേകിച്ച് മുസ്ലീം സമൂഹത്തില്‍, അത് നികത്താന്‍ പ്രയാസമാണ്, 'മുഖ്യമന്ത്രി പറഞ്ഞു
പഞ്ചാബില്‍ ഐക്യവും സാഹോദര്യവും നിലനിര്‍ത്താന്‍ ഷാഹി ഇമാം സഹായിച്ചതായി ലുധിയാന്‍വിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി എസ്എഡി പ്രസിഡന്റ് സുഖ്ബീര്‍ സിംഗ് ബാദല്‍ പറഞ്ഞു. ദൈവം അദ്ദേഹത്തിന്റെ ആത്മാവിനെ അനുഗ്രഹിക്കട്ടെ, അദ്ദേഹത്തിന്റെ കുടുംബത്തിനും അനുയായികള്‍ക്കും നഷ്ടം സഹിക്കാന്‍ ശക്തി നല്‍കട്ടെ-അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന് ഭാര്യയും ഒരു മകളും രണ്ട് ആണ്‍മക്കളുമുണ്ട്.