അന്താരാഷ്ട്ര ഗ്ലാസ് വര്‍ഷത്തില്‍ ഇന്‍സ്റ്റല്ലേഷന്‍ ഒരുക്കി പുത്തന്‍ചിറ യു പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍
മാള: അന്താരാഷ്ട്ര ഗ്ലാസ് വര്‍ഷം, ദേശീയ ശാസ്ത്രദിനം എന്നിവയുടെ ഭാഗമായി മാളയില്‍ പ്രതിഭാസംഗമം നടത്തി. ഗ്ലാസ് വര്‍ഷത്തോടനുബന്ധിച്ച് പുത്തന്‍ചിറ ഗവ. യു പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഒരുക്കിയ ചില്ലുപകരണങ്ങളുടെ ഇന്‍സ്റ്റല്ലേഷന്‍ ശ്രദ്ധേയമായി. ഗ്ലാസിന്റെ ചരിത്രം വിവരിക്കുന്ന പവര്‍ പോയിന്റ് പ്രസന്റേഷന്‍ അവതരണവും ബഹിരകാശ ഗോളങ്ങളിലെ വിഭവങ്ങള്‍ കണ്ടെത്തുന്നതിനുള്ള റോവര്‍ നിര്‍മാണത്തെ കുറിച്ചുള്ള സ്വന്തം കണ്ടുപിടുത്തം ബാസില്‍ മുഹമ്മദ് ബിന്യാമിന്‍ എന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയും അവതരിപ്പിച്ചു.
ആഘോഷപരിപാടികള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോമി ബേബി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സംഗീത അനീഷ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പി വിദ്യാധരന്‍ മുഖ്യാതിഥിയായിരുന്നു.
ശാസ്ത്ര രംഗം കോ ഓര്‍ഡിനേറ്റര്‍ സി എസ് സജിത സ്വാഗതം ആശംസിച്ച ചടങ്ങില്‍ ജനപ്രതിനിധികള്‍, വെള്ളാങ്ങല്ലൂര്‍ ബി പി സി ഗോഡ് വിന്‍ റോഡ്രിഗ്സ്സ്, പ്രധാനാധ്യാപിക സുനിത ടീച്ചര്‍, വിവിധ ക്ലബ് കണ്‍വീനര്‍മാര്‍, വികസനസമിതി ഭാരവാഹികള്‍, പി ടി എ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.