മലപ്പുറം: പരസ്പരം മൂരിയും എരുമയുമാക്കി ഫെയ്സ്ബുക്കില്‍ പി വി അന്‍വര്‍ എംഎല്‍എയുടെയും മുന്‍ മന്ത്രി പി കെ അബ്ദുറബ്ബിന്റെയും ഏറ്റുമുട്ടല്‍. മുസ്ലിം ലീഗിന്റെ അട്ടിപ്പേറവകാശം മുസ്ലിം ലീഗിനല്ല എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം പങ്കുവച്ച് ഫെയ്സ്ബുക്കിലിട്ട ചിത്രം മാറിപ്പോയെന്നും ഇതാണ് ഒറിജിനല്‍ മൂരികളുടെ ചിത്രം എന്നും പറഞ്ഞ് പി വി അന്‍വര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
ഇതിനു മറുപടിയായിട്ടാണ് ഇന്ന് പി കെ അബ്ദുറബ്ബ് രംഗത്തുവന്നത്. ' ആഫ്രിക്കയില്‍ നിന്നും തിരിച്ചു വന്ന ഒരു എരുമ നിലമ്പൂര്‍ കാടുകളില്‍ കയറ് പൊട്ടിക്കുന്നുണ്ടെന്ന് കേള്‍ക്കുന്നു. ക്യാപ്റ്റന്‍ ഇടപെട്ട് (വലിയ വകുപ്പൊന്നും വേണ്ട) വല്ല പുല്ലോ, വൈക്കോലോ, പിണ്ണാക്കോ.. കൊടുത്തു മെരുക്കണമെന്ന്
അപേക്ഷയുണ്ട്. ഈ കോവിഡ് കാലത്ത് ഇജ്ജാതി എരുമകളെ മെരുക്കുന്നതും വലിയ ഒരു
കരുതലാണ്.' എന്നാണ് അബ്ദുറബ്ബ് അന്‍വറിന്റെ കമന്റിന് മറുപടി നല്‍കിയത്.