25,000 കോടിയുടെ രത്‌നഖനന പദ്ധതിയുമായി നാളെ മടങ്ങിയെത്തുമെന്ന് പി വി അന്‍വര്‍

Update: 2021-03-10 07:01 GMT
25,000 കോടിയുടെ രത്‌നഖനന പദ്ധതിയുമായി നാളെ മടങ്ങിയെത്തുമെന്ന് പി വി അന്‍വര്‍

മലപ്പുറം: ആഫ്രിക്കയില്‍ നിന്നും നാളെ നാട്ടിലേക്കു തിരികെ എത്തുമെന്ന് പി.വി.അന്‍വര്‍ എംഎല്‍എ. മടങ്ങിവരുന്നത് 25,000 കോടിയുടെ രത്‌നഖനന പദ്ധതിയുമായിട്ടാണ് എന്നും അദ്ദേഹം സമൂഹമാധ്യമത്തിലെ പുതിയ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ഹജ് യാത്രയ്ക്കിടെ പരിചയപ്പെട്ട ആഫ്രിക്കന്‍ വ്യവസായിയാണ് ആഫ്രിക്കയിലെ പങ്കാളി. തന്റെ നാട്ടിലെ കഷ്ടപ്പാടുകളില്‍നിന്നുള്ള മോചനമാണ് പുതിയ സംരംഭമെന്നും അന്‍വര്‍ വ്യക്തമാക്കി.


സിയറ ലിയോണിലെ പദ്ധതിയിലൂടെ ഖനനം, കൃഷി, ആരോഗ്യം എന്നീ മേഖലകളില്‍ 6000 മലയാളികള്‍ക്ക് ജോലി നല്‍കാനാകുമെന്നും നിലമ്പൂരിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി കൂടിയായ അന്‍വര്‍ അവകാശപ്പെട്ടു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ അട്ടിമറി വിജയത്തിലൂടെ എംഎല്‍എ ആയ പി വി അന്‍വറിനെ മണ്ഡലം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് എല്‍ഡിഎഫ് ഇപ്രാവശ്യവും നിലമ്പൂരിലെ സ്ഥാനാര്‍ഥിയായി നിയോഗിച്ചിട്ടുള്ളത്.




Tags:    

Similar News